ഇന്ത്യന്‍ സഹപരിശീലക തെരഞ്ഞെടുപ്പ്; അഭിമുഖം അന്തിമഘട്ടത്തിലേക്ക്

By Web TeamFirst Published Aug 22, 2019, 10:48 AM IST
Highlights

ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദ് അഭിമുഖം നടത്തുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഹപരിശീലകര്‍ക്കായുളള അഭിമുഖം ഇന്ന് അവസാനിക്കും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദ് അഭിമുഖം നടത്തുന്നത്. ചുരുക്കപ്പട്ടികയിൽ ബിസിസിഐ അന്തിമ തീരുമാനം എടുക്കും മുന്‍പ് മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ അഭിപ്രായം തേടിയേക്കും. 

നിലവിലെ ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും തുടര്‍ന്നേക്കും. എന്നാല്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന്‍റെ കാര്യത്തില്‍ രവി ശാസ്‌ത്രിക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് സൂചന. അതേസമയം ബാംഗറിനെ പിന്തുണയ്‌ക്കുന്ന നിലപാട് വിരാട് കോലി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബാംഗറിനെ നീക്കിയാൽ വിക്രം റത്തോഡിനാണ് സാധ്യത.

click me!