Latest Videos

വില്യംസണ് പിന്നാലെ കോലിയും പറയുന്നു, ഐസിസിയുടേത് ശരിയായ തീരുമാനം

By Web TeamFirst Published Aug 21, 2019, 10:24 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഐസിസി ആരംഭിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ചാംപ്യന്‍ഷിപ്പിന് ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞത് മികച്ച നീക്കമാണെന്നാണ്.

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഐസിസി ആരംഭിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ചാംപ്യന്‍ഷിപ്പിന് ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞത് മികച്ച നീക്കമാണെന്നാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നാളെ ആരംഭിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു കോലി. അദ്ദേഹം തുടര്‍ന്നു...''ടെസ്റ്റ് ക്രിക്കറ്റിന്റെ ആസ്വാദനത്തില്‍ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്. ശരിയായ നീക്കമാണിത്. ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ വാശിയുള്ളതാവും. ക്രിക്കറ്റ് ആരാധകര്‍ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചും സംസാരിച്ച് തുടങ്ങി. 

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ടെസ്റ്റ് മത്സരങ്ങളുടെ പ്രാധാന്യം പതിന്‍മടങ്ങ് വര്‍ധിച്ചു. ചാംപ്യന്‍ഷപ്പിന്റെ ഭാഗമാകുമ്പോള്‍ സമനിലകള്‍ക്കായുള്ള പോരാട്ടം പോലും കടുത്തതാകും. വെല്ലുവിളികള്‍ ഏറ്റെടുക്കാനും വിജയം നേടാനും താരങ്ങള്‍ക്കിത് അവസരമാണ്.'' കോലി പറഞ്ഞുനിര്‍ത്തി.

click me!