
എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിക്ക് തുടക്കത്തിലെ തിരിച്ചടി നല്‍കി ഓസീസ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി 10 പന്തില്‍ 12 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ ജോഷ് ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തിച്ചു. ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ടീം സ്കോര്‍ 22ല്‍ നില്‍ക്കേയാണ് ഡക്കെറ്റിനെ ആതിഥേയര്‍ക്ക് നഷ്‌ടമായത്. എങ്കിലും ബാസ്‌ബോള്‍ ശൈലിയില്‍ അടിച്ചുകളിച്ച് മുന്നേറുകയാണ് ഇംഗ്ലണ്ട്. 13 ഓവര്‍ 63-1 പൂര്‍ത്തിയാകുമ്പോള്‍ എന്ന സ്കോറില്‍ എത്തിയിട്ടുണ്ട് ഇംഗ്ലണ്ട്.
എഡ്‌ജ്‌ബാസ്റ്റണില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് രണ്ട് ദിവസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടോസ് സമയത്ത് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ നിരയില്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്ല എന്നത് ശ്രദ്ധേയമായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കളിച്ച താരമാണ് സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന് പകരം ജോഷ് ഹേസല്‍വുഡ് പ്ലേയിംഗ് ഇലവനിലെത്തി. നായകന്‍ പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടുമാണ് ഇലവനിലെ മറ്റ് പേസര്‍മാര്‍. ഓസീസ് നിരയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലാബുഷൈന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്, സ്‌കോട്ട് ബോളണ്ട്.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ബെൻ ഡക്കെറ്റ്, സാക്ക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ്, ജോണി ബെയ്ർസ്റ്റോ, മോയീൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.
ആഷസ്: ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ടോസ്, സ്റ്റാര്‍ക്കിനെ ഒഴിവാക്കി ഓസീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!