കാത്തിരിപ്പ് കഴിഞ്ഞു, വമ്പന്‍ താരത്തെ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

Published : Mar 26, 2023, 02:38 PM ISTUpdated : Mar 26, 2023, 02:43 PM IST
കാത്തിരിപ്പ് കഴിഞ്ഞു, വമ്പന്‍ താരത്തെ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

Synopsis

മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഒടുവില്‍ ഔദ്യോകിമായി അവതരപ്പിച്ചിരുക്കന്നത്. 22ാം നമ്പര്‍ ജേഴ്സി ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആര്‍ച്ചറുടെ ചിത്രമാണ് മുംബൈ ഇപ്പോല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കടലിന്‍റെ പശ്ചാത്തലത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹെല്‍മെറ്റിന്‍റെ ചിത്രം ആര്‍ച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.  

മുംബൈ: പരിക്കുമൂലം സീസണ്‍ മുഴുവന്‍ കളിക്കാനാവില്ലെന്ന് അറിഞ്ഞിട്ടും എട്ടു കോടി മുടക്കി ഒരു താരത്തെ ടീമിലെത്തിക്കുക. എന്നിട്ട് അയാളുടെ വരവിനായി ഒരു വര്‍ഷത്തോളം കാത്തിരിക്കുക. അങ്ങനെ ഒരു താരത്തിനായി കാത്തിരുന്നിട്ടുണ്ടെങ്കില്‍ അതാരായിരിക്കും എന്നല്ലേ, മറ്റാരുമല്ല, വേഗം കൊണ്ടും ബൗണ്‍സുകൊണ്ടുമെല്ലാം ബാറ്റര്‍മാരുടെ ചങ്കിടിപ്പേറ്റുന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തന്നെ.

മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ജോഫ്ര ആര്‍ച്ചറെ മുംബൈ ഒടുവില്‍ ഔദ്യോകിമായി അവതരപ്പിച്ചിരുക്കന്നത്. 22ാം നമ്പര്‍ ജേഴ്സി ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആര്‍ച്ചറുടെ ചിത്രമാണ് മുംബൈ ഇപ്പോല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കടലിന്‍റെ പശ്ചാത്തലത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹെല്‍മെറ്റിന്‍റെ ചിത്രം ആര്‍ച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഇത്തവണ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷയാണ് ആര്‍ച്ചര്‍. 2021ലെ ഐപിഎല്‍ മെഗാ താരലേലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്‍ച്ചറെ എട്ട് കോടി രൂപ മുടക്കി മുംബൈ ടീമിലെത്തിച്ചത്. പരിക്കുമൂലം കളിക്കാനാകില്ലെന്ന് അറിഞ്ഞിട്ടും ആര്‍ച്ചര്‍ക്കായി മുംബൈ എട്ടു കോടി മുടക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും തന്‍റെ പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ആര്‍ച്ചര്‍ക്ക് ഇതുവരെ ആയിട്ടില്ല. ബംഗ്ലാദേശിനെതിരായ ഏകദിന. ടി20 പരമ്പരകളില്‍ കളിച്ചശേഷമാണ് ആര്‍ച്ചര്‍ ഐപിഎല്ലിനെത്തുന്നത്. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.

മുംബൈ ഇന്ത്യന്‍സ് ടീം: രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, മുഹമ്മദ് അർഷാദ് ഖാൻ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെന്‍ഡുൽക്കർ, ട്രിസ്റ്റൺ സ്റ്റബ്‌സ്, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, കാമറോൺ ഗ്രീൻ,പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാൽ വാധേര, രാഘവ് ഗോയൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ബുമ്ര പുറത്ത്, ടീമില്‍ രണ്ട് മാറ്റം
ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് 'മുട്ടൻ പണി'; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി