'അവര്‍ പാട്ടുംപാടി ജയിക്കും'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയികളെ പ്രവചിച്ച് ടിം പെയ്ന്‍

Published : Jun 15, 2021, 06:28 PM IST
'അവര്‍ പാട്ടുംപാടി ജയിക്കും'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയികളെ പ്രവചിച്ച് ടിം പെയ്ന്‍

Synopsis

വെള്ളിയാഴ്ച്ചയാണ് ഫൈനല്‍. ഇതിനിടെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ അനായാസം ജയിക്കുമെന്നാണ് പെയ്ന്‍ പറയുന്നത്.

സിഡ്‌നി: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടെന്നുള്ള വിശ്വാസം മിക്ക ക്രിക്കറ്റ് ആരാധകരിലുമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടവും ഇതിനോട് ചേര്‍ത്ത് വായിക്കാം. മാത്രമല്ല, ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് അനുകൂലവുമാണ്. ഇന്ത്യയാവട്ടെ കടുത്ത ക്വാറന്റീനും പൂര്‍ത്തിയാക്കി, പരിശീലന മത്സരം കളിക്കാതെയാണ് ഫൈനലിനിറങ്ങുന്നത്. 

വെള്ളിയാഴ്ച്ചയാണ് ഫൈനല്‍. ഇതിനിടെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ അനായാസം ജയിക്കുമെന്നാണ് പെയ്ന്‍ പറയുന്നത്. ''ഇന്ത്യ അനായാസം ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.'' ബ്രിസ്‌ബേനില്‍ വാര്‍ത്താസമ്മേളനത്തില്‍ പെയ്ന്‍ പറഞ്ഞു. 

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേയും ന്യൂസിലന്‍ഡിനെതിരേയും പെയ്ന്‍ ഓസ്‌ട്രേലിയയെ നയിച്ചിരുന്നു. 2019ല്‍ കിവീസിനെ 3-0ത്തിന് തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്കായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെ ടീം 2-1ന് പരാജയപ്പെടുകയായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ ടീമല്ല അണിനിരന്നതെന്നും പെയ്ന്‍ വ്യക്തമാക്കി. ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ഫോക്‌സ് എന്നിവര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നു; 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; നസീം ഷായ്‌ക്കെതിരെ നടപടി സ്വീകരിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്