ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

Published : Jun 15, 2021, 03:06 PM IST
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

Synopsis

അഞ്ചാം സ്ഥാനക്കാര്‍ക്ക് 200,000 ഡോളറും ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് 100,000 വീതവും സമ്മാനത്തുകയുണ്ടായിരിക്കുമെന്നും ഐസിസി വ്യക്തമാക്കി.

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ഫൈനല്‍ ജയിക്കുന്ന ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസിനൊപ്പം(ഗദ) 16 ലക്ഷം ഡോളര്‍ സമ്മാനത്തുകയായിലഭിക്കും. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാനം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാമതെത്തുന്ന  ടീമിന് എട്ട് ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത ഒമ്പത് ടീമുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിന് 450,000 ഡോളറും നാലാം സ്ഥാനത്ത് എത്തിയ ടീമിന് 350,000 ഡോളറും സമ്മാനമായി ലഭിക്കും.

Alos Read: 'സുഖമായിരിക്കുന്നു, ഡെന്‍മാര്‍ക്കിനായി ആര്‍പ്പുവിളിക്കാന്‍ ഞാനുമുണ്ടാകും'; ക്രിസ്റ്റ്യന്‍ എറിക്സണ്‍

അഞ്ചാം സ്ഥാനക്കാര്‍ക്ക് 200,000 ഡോളറും ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് 100,000 വീതവും സമ്മാനത്തുകയുണ്ടായിരിക്കുമെന്നും ഐസിസി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും കണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും.

ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈവശം വെക്കാനും ഇരു ടീമുകള്‍ക്കും അവകാശമുണ്ടായിരിക്കും. ഈ മാസം 18ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം