സഞ്ജുവിന് ആരാധകരുടെ വന്‍ പിന്തുണ; അമ്പരപ്പെടുത്തിയെന്ന് ജഡേജയുടെ ഭാര്യ

Published : Dec 09, 2019, 08:18 AM ISTUpdated : Dec 09, 2019, 08:22 AM IST
സഞ്ജുവിന് ആരാധകരുടെ വന്‍ പിന്തുണ; അമ്പരപ്പെടുത്തിയെന്ന് ജഡേജയുടെ ഭാര്യ

Synopsis

കാര്യവട്ടത്ത് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചില്ലെങ്കിലും സഞ്ജുവിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മത്സരത്തിന് മുന്‍പ് പരിശീലനത്തിന് ഇറങ്ങിയ സഞ്ജുവിനെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. 

തിരുവനന്തപുരം: ടീമിലുൾപ്പെടാതിരുന്നിട്ടും സഞ്ജു സാംസണ് ആരാധകർ നൽകിയ പിന്തുണ അത്ഭുതപ്പെടുത്തിയെന്ന് രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജ. ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20 കാണാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു റീവ ജഡേജ. 

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നിറഞ്ഞ കയ്യടികളോടെയാണ് സഞ്ജു സാംസണെ ആരാധകര്‍ വരവേറ്റത്. മത്സരത്തിന് മുന്‍പ് പരിശീലനത്തിന് ഇറങ്ങിയ സഞ്ജുവിനെ ഹര്‍ഷാരവങ്ങളോടെ ആരാധകര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി ഉള്‍പ്പെടെയുള്ളവരെ ഇത് അമ്പരപ്പെടുത്തി. മത്സരത്തിനിടയിലും സഞ്ജുവിന് ജയ് വിളിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇടയ്‌ക്ക് നിയന്ത്രണം വിടുകയും ചെയ്തു ആരാധകര്‍. 

വന്‍ തോല്‍വി; ആരാധകര്‍ക്ക് ഇരട്ട പ്രഹരം

സഞ്ജുവില്ലാതെ ഇറങ്ങിയ കാര്യവട്ടം ട്വന്‍റി 20യിൽ വൻതോൽവിയാണ് ടീം ഇന്ത്യ നേരിട്ടത്. എട്ട് വിക്കറ്റിനായിരുന്നു വിൻഡീസിന്‍റെ ജയം. ഇന്ത്യയുടെ 170 റൺസ് വിൻഡീസ് ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. ടോസ് മുതൽ തൊട്ടതെല്ലാം പിഴച്ചപ്പോൾ ഭാഗ്യവേദി കോലിപ്പടയെ കൈവിടുകയായിരുന്നു. രോഹിത്തും രാഹുലും തുടക്കത്തിലേ മടങ്ങിയപ്പോൾ ആശ്വാസമായത് ശിവം ദുബേയുടെ ആദ്യ ട്വന്റി 20 അർധസെഞ്ചുറി.

ഋഷഭ് പന്ത്(33*), വിരാട് കോലി(19), ശ്രേയസ് അയ്യർ(10)  എന്നിങ്ങനെയായിരുന്നു സ്‌കോര്‍. പതിനൊന്നാം ഓവറിൽ 100 റൺസ് പിന്നിട്ടെങ്കിലും അവസാന ഒന്‍പത് ഓവറിൽ ഇന്ത്യ നേടിയത് 70 റൺ മാത്രം. 

വിൻഡീസ് ബാറ്റ്സ്മാൻമാർ തുടക്കത്തിലേ കടന്നാക്രമിച്ചപ്പോൾ ഇന്ത്യയുടെ പിടിവിട്ടു. എവിൻ ലൂയിസ് നാൽപതിനും ഷിമ്രോൺ ഹെറ്റ്മെയ‍ർ 23നും മടങ്ങിയെങ്കിലും ലെൻഡിൽ സിമൺസിന്റെ 67 റൺസ് വിൻഡീസ് ജയം അനായാസമാക്കി. ഇതോടെ സഞ്ജു സാംസണെ പുറത്തിരുത്തിയതിനൊപ്പം ടീം ഇന്ത്യയുടെ വൻതോൽവി ആരാധക‍ർക്ക് ഇരട്ടപ്രഹരമായി. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം മത്സരം ബുധനാഴ്‌ച മുംബൈയിൽ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ തോല്‍പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയ പാകിസ്ഥാന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി
'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്