ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും, മത്സരം സെപ്റ്റംബറില്‍

By Gopalakrishnan CFirst Published Jul 21, 2022, 9:58 PM IST
Highlights

സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. 23ന് നാഗ്പൂരില്‍ രണ്ടാം ടി20യും 25ന് ഹൈദരാബാദില്‍ മൂന്നാം ടി20യും നടക്കും. ഇതിനുശേഷമാണ് 28ന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം വേദിയാവുക. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും.

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. സെപ്റ്റംബര്‍ 28നാണ് മത്സരം. 2019ല്‍ ആണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു.

ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളില്‍ കളിക്കും. ഇതിനുശേശം ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും  ഇന്ത്യ കളിക്കുന്നുണ്ട്.

വിന്‍ഡീസില്‍ കോലിയെയും ധോണിയെയും രോഹിത്തിനെയും മറികടക്കാന്‍ ധവാന്‍

സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. 23ന് നാഗ്പൂരില്‍ രണ്ടാം ടി20യും 25ന് ഹൈദരാബാദില്‍ മൂന്നാം ടി20യും നടക്കും. ഇതിനുശേഷമാണ് 28ന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം വേദിയാവുക. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും.

ട20 പരമ്പരക്ക് പിന്നാലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും. ഒക്ടോബര്‍ ആറിന് റാഞ്ചിയിലും ഒമ്പതിന് ലഖ്നൗവിലും 11ന് ഡല്‍ഹിയിലുമാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍. ഇതിനുശേഷം ഇന്ത്യ ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയിലേക്ക് പോകും. ഒക്ടോബര്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

വിന്‍ഡീസില്‍ കോലിയെയും ധോണിയെയും രോഹിത്തിനെയും മറികടക്കാന്‍ ധവാന്‍

2019ല്‍ കാര്യവട്ടത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി20 പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ലെന്‍ഡല്‍ സിമണ്‍സിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ വിന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

click me!