
ബെംഗലൂരു: ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള(T20 WC) ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ആകട്ടെ ദക്ഷിണാഫ്രിക്കക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും പരീക്ഷണങ്ങള്‍ തുടരുകയാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഈ രണ്ട് പരമ്പരകളിലും ടീമിനെ ഇറക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കഴിയുമ്പോള്‍ ലോകകപ്പ് ടീം സംബന്ധിച്ച് ഏകദേശ ധാരണായകുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ലോകകപ്പ് ടീമിലെ 17-18പേരെ ഇപ്പോഴെ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനാ സഞ്ജയ് ബംഗാറിന്‍റെ അഭിപ്രായം. ദക്ഷിണാഫ്രിക്കക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും ഒട്ടേറെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും ലോകകപ്പ് ടീമിലെ 17-18 പേരെ ടീം മാനേജ്മെന്‍റ് ഇപ്പോഴെ തീരുമാനിച്ചു കഴിഞ്ഞുവെന്ന് ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ആ താരം പിന്തള്ളിക്കഴിഞ്ഞു, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ റിഷഭ് പന്ത് കഷ്ടപ്പെടും: മുന്‍താരം
ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരയില്‍ ഉമ്രാന്‍ മാലിക്ക് അടക്കം ഒട്ടേറെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയത് ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് മത്സരപരിചയം നല്‍കാനാണ്. ഐപിഎല്‍ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് തികച്ചും വ്യത്യസ്തമാണ്. അവിടെ ടീമിന്‍റെ ഡ്രസ്സിംഗ് റൂമിന്‍റെ ഭാഗമാകുന്നത് തന്നെ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ്.
തട്ടിക്കൊണ്ടുപോയശേഷം നഗ്നനാക്കി മര്‍ദ്ദിച്ചു, വെളിപ്പെടുത്തലുമായി സ്റ്റുവര്‍ട്ട് മക്‌ഗില്‍
അതിനാണ് ഒട്ടേറെ യുവതാരങ്ങള്‍ക്ക് ഈ പരമ്പരകളില്‍ അവസരം നല്‍കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താതെയാണ് കളിച്ചത്. ഈ 11 പേരും വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, കെ എല്‍ രഹുല്‍, സൂര്യകുമാര്‍ യാദവ്, എന്നിവരും ചേരുമ്പോള്‍ ലോകകപ്പ് ടീമിലെ 17-18 പേര്‍ ഇപ്പോഴെ തീരുമാനമനായിക്കഴിഞ്ഞുവെന്നും ബംഗാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!