
ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ ആരംഭിച്ച ആദ്യ ടെസ്റ്റിനുള്ള ടീമില്‍ മുഹമ്മദ് സിറാജ് ഉള്‍പ്പെടാതെ പോയത് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുന്നതായിരുന്നു. സിറാജിനെ പോലെ വിദേശസാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന പേസറെ മാറ്റി നിര്‍ത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് സീമര്‍മാരായ ജസ്പ്രീത് ബുമ്റ, ആകാഷ് ദീപ്, അന്‍ഷുല്‍ കംബോജ്, പ്രസിദ് കൃഷ്ണ എന്നിവരെയാണ് ന്യുബോള്‍ പങ്കിടാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു സീനിയര്‍ താരം. വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ഏക സ്പിന്നറായി ടീമിലുള്‍പ്പെടുത്തിയത്.
ആദ്യ ദിനത്തെ മത്സരം അവസാനിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് 243/5 എന്ന നിലയില്‍. 70 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്ന കിവീസ് ഹെന്റി നികോള്‍സും (113*) ഗ്ലെന്‍ ഫിലിപ്സും (94*) 173 റണ്‍സ് പാര്ട്ണര്ഷിപ്പുണ്ടാക്കിയതോടെ ഗംഭീര തിരിച്ചുവരവ് നടത്തി. ബുംമ്റയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് കിവീസിനെ ഒന്ന് വിരട്ടിയത്.
മുഹമ്മദ് സിറാജിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമായിരുന്ന സന്ദര്‍ഭങ്ങള്‍ ആദ്യ ദിനം നിഴലിച്ചു. ഇതിഹാസ താരം സുനില്‍ ഗാവസ്കര്‍ നിരാശ പ്രകടിപ്പിച്ചു : സിറാജിന്റെ ബൗളിംഗില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ല, അയാളുടെ ഫോം മികച്ചതാണ്-സോണി സ്പോര്‍ട്സില്‍ ഗാവസ്കര്പറഞ്ഞു. സിറാജിനെ ഒരു കാരണവശാലം ഒഴിവാക്കാന്‍ പാടില്ലെന്ന് പറയാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
#ആദ്യ കാരണം - 2025 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് മത്സരത്തിലും കളിച്ച താരമാണ് സിറാജ്. 185.3 ഓവറാണ് എറിഞ്ഞത്. 32 കാരന് 23 വിക്കറ്റുകള്‍ വീഴ്ത്തി ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനായി. ഓവല്‍ ടെസ്റ്റില്‍ 30 ഓവറിനുള്ളില്‍ അഞ്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരെ വീഴ്ത്തി. ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയാന്‍ സിറാജിന് കഴിയും. ബുംമ്റ 2025 നവംബറിന് ശേഷം ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങുകയാണ്. ഹാംസ്ട്രിംഗ് ഇഞ്ചുറിയില്‍ നിന്ന് മുക്തനായിട്ടേയുള്ള പ്രസിദ് കൃഷ്ണ. 2025 ഓഗസ്റ്റിന് ശേഷം ആകാഷ് ദീപും കാംബോജും ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല.
#രണ്ടാമത്തെ കാരണം - 2020 ഡിംസബറില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയതിന് ശേഷം 140 ലേറെ വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിയത് 30 ന് താഴെ ശരാശരിയിലാണ്. ഇതി്ല്‍ 83 വിക്കറ്റകള്‍ 2024ന് ശേഷമാണ് നേടിയത്. ബുംമ്റ കഴിഞ്ഞാല്‍ അവസാന മൂന്ന് വര്‍ഷത്തില്‍ ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ സിറാജാണ്.
#മൂന്നാമത്തെ കാരണം - 140 ലേറെ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളറില്‍ നിന്ന് ബാറ്റിംഗ് പ്രകടനം പ്രതീക്ഷിക്കുന്നത് അനുചിതമാണ്. വാലറ്റത്ത് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ മിടുക്കുള്ളവരെ പേസ് നിരയിലേക്ക് പരിഗണിക്കുമ്പോള്‍, അവര്‍ വിദേശത്് എത്ര വിക്കറ്റുകള്‍ വീഴ്ത്തിയെന്നത് കൂടി പരിഗണിക്കേണ്ടതല്ലെ. 32 ഓവറില്‍ 89ന് 5 എന്ന നിലയില്‍ നിന്ന് കിവീസ് നില മെച്ചപ്പെടുത്തിയപ്പോള്‍ ബുമ്റക്ക് പിന്തുണ നല്കാന് മറ്റ് പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല. മുഹമ്മദ് സിറാജിന്റെ അസാന്നിധ്യത്തിന് ഇന്ത്യ നല്‍കേണ്ടി വന്ന വിലയാണ് നികോള്സിന്റെയും ഫിലിപ്സിന്റെയും സെഞ്ച്വറി കൂട്ടുകെട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!