റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും; രജത് പടിദാര്‍ വൈസ് ക്യാപ്റ്റന്‍, സൂര്യവംശി ടീമില്‍

Published : Nov 02, 2026, 07:30 PM IST
Tilak Varma

Synopsis

ഖത്തറിൽ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും. രജത് പടിദാറാണ് ഉപനായകൻ. കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് വലിയ അഴിച്ചുപണിയാണ് ഇത്തവണ സെലക്ടർമാർ നടത്തിയിരിക്കുന്നത്.

മുംബൈ: ഖത്തറിലെ ദോഹയില്‍ നവംബര്‍ 19 മുതല്‍ 29 വരെ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും. രജത് പടിദാറാണ് ടീമിന്റെ ഉപനായകന്‍. നവംബര്‍ 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. തുടര്‍ന്ന് 22ന് അതേ വേദിയില്‍ പാകിസ്ഥാന്‍ എ ടീമുമായി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 24ന് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൗണ്ടില്‍ യുഎഇയെ നേരിടും.

ഗ്രൂപ്പുകളും മത്സരക്രമവും

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍ എ, യുഎഇ, നേപ്പാള്‍ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ, ഹോങ്കോങ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ 26, 27 തീയതികളില്‍ നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. 29നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം.

കഴിഞ്ഞ വര്‍ഷത്തെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ അഴിച്ചപണിയാണ് ഇത്തവണ സെലക്ടര്‍മാര്‍ നടത്തിയിരിക്കുന്നത്. ജിതേഷ് ശര്‍മ, നമന്‍ ധിര്‍ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം ക്യാപ്റ്റന്‍സിയുടെയും വൈസ് ക്യാപ്റ്റന്‍സിയുടെയും ചുമതല. വൈഭവ് സൂര്യവംശി, സൂര്യാംശ് ഷെഡ്‌ജെ, ഹര്‍ഷ് ദുബെ എന്നിവരെ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്ന് നിലനിര്‍ത്തിയിട്ടുള്ളത്. പരിക്കില്‍ നിന്ന് മുക്തനായ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണയും 15 അംഗ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ വലിയൊരു ഭാഗം നഷ്ടമാകും.

ഇന്ത്യ എ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പടിദാര്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്‌ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഡല്‍ഹിയില്‍ കോലിയുടെ തിരിച്ചുവരവ് വൈകും; സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം മാറിയേക്കും
കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഗുജറാത്ത് ശക്തമായ നിലയില്‍