ഡല്‍ഹിയില്‍ കോലിയുടെ തിരിച്ചുവരവ് വൈകും; സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം മാറിയേക്കും

Published : Nov 02, 2026, 06:54 PM IST
Virat Kohli

Synopsis

ഡിസംബർ 13ന് ഡൽഹിയിൽ നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിന മത്സരം മാറ്റാൻ സാധ്യത. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലാണ് വേദി മാറ്റുന്നത്. ഇതോടെ വിരാട് കോലിക്ക് സ്വന്തം തട്ടകത്തിൽ കളിക്കാനുള്ള അവസരം താൽക്കാലികമായി നഷ്ടമാകും.

ദില്ലി: വിരാട് കോലിയുടെ സ്വന്തം തട്ടകമായ ഡല്‍ഹില്‍ ആരാധകര്‍ക്ക് താരത്തിന്റെ അന്താരാഷ്ട്ര പ്രകടനം നേരിട്ട് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. ഡിസംബര്‍ 13ന് നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം ആതിഥേയത്വം വഹിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാലാണ് മത്സരം ദേശീയ തലസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മാസം ബിസിസിഐ മത്സരക്രമം പുറത്തുവിട്ടപ്പോള്‍ ഡല്‍ഹിയെ വേദിയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ നിലവിലെ നിര്‍മ്മാണ പ്രവൃത്തികളുടെ വ്യാപ്തി കാരണം അടുത്ത മാസം മത്സരത്തിന് മൈതാനം സജ്ജമാകുമോ എന്നതില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നിലവിലെ ഔട്ട്ഫീല്‍ഡ് മെച്ചപ്പെടുത്താനുള്ള ജോലികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മഴ പെയ്താല്‍ വെള്ളം പെട്ടെന്ന് വലിഞ്ഞുപോകുന്നതിനും മൈതാനത്ത് വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ നവീകരണം.

ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം നാല് മാസത്തോളമെടുക്കുമെന്നാണ് വിവരമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഐപിഎല്‍ 2027 ആവുമ്പോള്‍ മാത്രമേ സ്റ്റേഡിയം ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പൂര്‍ണ്ണമായി സജ്ജമാകൂ എന്നാണ് കരുതുന്നത്. മുല്ലാന്‍പൂര്‍, ലഖ്നൗ തുടങ്ങിയ സ്റ്റേഡിയങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനിക ഡ്രെയിനേജ് സംവിധാനമാണ് ഇവിടെയും സജ്ജമാക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ മഴ പെയ്യുമ്പോള്‍ മൈതാനം മുഴുവനായി മൂടേണ്ടി വരില്ലെന്നും വെള്ളക്കെട്ടുകള്‍ രൂപപ്പെടില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബര്‍ 13ലെ മത്സരം മാറ്റിയാല്‍, അത് വിരാട് കോലിക്ക് തന്റെ സ്വന്തം നഗരത്തില്‍ അന്താരാഷ്ട്ര മത്സരം കളിക്കാനുള്ള അവസരം താല്‍ക്കാലികമായി നഷ്ടപ്പെടുത്തും. 2023 ഏകദിന ലോകകപ്പിലാണ് കോലി അവസാനമായി ഡല്‍ഹിയില്‍ ഏകദിനം കളിച്ചത്. 2023 ഒക്ടോബര്‍ 11-ന് അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ച മത്സരമായിരുന്നു അത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും; രജത് പടിദാര്‍ വൈസ് ക്യാപ്റ്റന്‍, സൂര്യവംശി ടീമില്‍
കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഗുജറാത്ത് ശക്തമായ നിലയില്‍