ആദ്യ റണ്ണിൽ 'ആഘോഷം, സെഞ്ച്വറിയടിച്ചപ്പോൾ ഹെൽമറ്റ് പോലും ഊരാതെ കിംഗ്; കാരണം വ്യക്തമാക്കി വിരാട് കോലി

Published : May 14, 2026, 12:08 PM IST
Virat Kohli's Records vs KKR

Synopsis

സെഞ്ചുറി ആഘോക്കാതിരുന്നത് ടീമിന് ലഭിച്ച 2 പോയിന്‍റുകളുടെ പ്രാധാന്യം എനിക്കറിയാവുന്നത് കൊണ്ടാണ്. ടീമിന് മികച്ച തുടക്കം നൽകുക എന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്.

റായ്പൂർ: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെഞ്ചുറി അടിച്ചിട്ടും ഹെല്‍മെറ്റ് പോലും അഴിക്കാതെ സെഞ്ചുറി ആഘോഷിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോലി. ടീമിന് വേണ്ടത് സെഞ്ചുറിയല്ല നിര്‍ണായക പോയിന്‍റുകളാണെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു.

സെഞ്ചുറി ആഘോക്കാതിരുന്നത് ടീമിന് ലഭിച്ച 2 പോയിന്‍റുകളുടെ പ്രാധാന്യം എനിക്കറിയാവുന്നത് കൊണ്ടാണ്. ടീമിന് മികച്ച തുടക്കം നൽകുക എന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഞാൻ കൂടുതൽ നേരം ക്രീസിൽ നിന്നാൽ ടീമിന് വിജയസാധ്യത കൂടുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിനെ വിജയത്തിലെത്തിക്കുന്നതിനായിരുന്നു മുൻഗണനയെന്ന് കോലി പറഞ്ഞു. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം കൊല്‍ക്കത്തക്കെതിരെ ആദ്യ റണ്ണെടുത്തതിന് പിന്നാലെ സെഞ്ചുറി നേടിയപോലെ കോലി ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു.

 

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ തന്നെ വേട്ടയാടിയിരുന്നതായി കോലി സമ്മതിച്ചു. കഴിഞ്ഞ രണ്ട് കളികളിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്നത് എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഞാൻ പന്ത് നന്നായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു, പക്ഷേ അത് ടീമിന് ഗുണകരമാകുന്ന വലിയ സ്കോറുകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ഞാന്‍ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നതിനേക്കാൾ, ടീമിനെ വിജയത്തിൽ എത്തിക്കുക എന്നതും ആ രണ്ട് പോയിന്‍റുകൾ ഉറപ്പാക്കുക എന്നതുമാണ് പ്രധാനമെന്നും കോലി കൂട്ടിച്ചേർത്തു.

 

കൊൽക്കത്ത ഉയർത്തിയ 193 റൺസ് പിന്തുടർന്ന ആർസിബിക്ക് വേണ്ടി 105 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടീമിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചതിനൊപ്പം പ്ലേ ഓഫ് ബര്‍ത്തും ഏതാണ്ട് ഉറപ്പിച്ചിരുന്നു. സെഞ്ച്വറിയോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് കോലി വീണ്ടും തിരുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആര്‍സിബിയുടെ ജയം, ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി, കൊല്‍ക്കത്തയുടെ സാധ്യതയും കുത്തനെ ഇടിഞ്ഞു
റണ്‍വേട്ടയില്‍ ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് കിംഗ് കോലി വീണ്ടും ടോപ് 3യില്‍, സഞ്ജു വീണ്ടും താഴേക്ക്