ചിന്നസ്വാമിയുടെ പുറത്തേക്ക് പറന്ന ടിം ഡേവിഡിന്‍റെ പടുകൂറ്റൻ സിക്സർ; പന്ത് കിട്ടിയത് റോഡിൽ നിന്ന ഭാഗ്യവാന്, വീഡിയോ

Published : Apr 06, 2026, 10:44 PM IST
Tim David Six

Synopsis

മത്സരത്തിന്റെ 19-ാം ഓവറിൽ ജാമി ഓവർട്ടണെതിരെയാണ് ടിം ഡേവിഡ് ഈ അവിശ്വസനീയ സിക്സർ പറത്തിയത്. 106 മീറ്റർ ദൂരം പിന്നിട്ട പന്ത് സ്റ്റേഡിയത്തിന് പുറത്തുള്ള റോഡിലാണ് വീണത്.

ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ തകർപ്പൻ വിജയത്തിനിടയിൽ, ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിന്‍റെ പടുകൂറ്റൻ സിക്സർ പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്കായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയും കടന്ന് പുറത്തെ റോഡിൽ പതിച്ച പന്ത് ഒരു ആരാധകൻ കൈക്കലാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരത്തിന്റെ 19-ാം ഓവറിൽ ജാമി ഓവർട്ടണെതിരെയാണ് ടിം ഡേവിഡ് ഈ അവിശ്വസനീയ സിക്സർ പറത്തിയത്. 106 മീറ്റർ ദൂരം പിന്നിട്ട പന്ത് സ്റ്റേഡിയത്തിന് പുറത്തുള്ള റോഡിലാണ് വീണത്. പന്ത് ഗാലറിക്ക് പുറത്തേക്ക് പോകുന്നത് കണ്ട് അമ്പയർ സിഗ്നൽ നൽകുന്നതിന് മുൻപേ ടിം ഡേവിഡ് തന്നെ കൈകൾ ഉയർത്തി പന്തിന് 'ബൈ ബൈ' പറയുന്ന വീഡിയോയും വൈറലായിരുന്നു.

സ്റ്റേഡിയത്തിന് പുറത്ത് പന്ത് വീണപ്പോൾ അവിടെ കൂടിയിരുന്ന ആരാധകർ അത് കൈക്കലാക്കുകയും ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മത്സരത്തിൽ വെറും 25 പന്തിൽ നിന്ന് 8 സിക്സറുകൾ ഉൾപ്പെടെ പുറത്താകാതെ 70 റൺസാണ് ടിം ഡേവിഡ് അടിച്ചുകൂട്ടിയത്.

 

ടിം ഡേവിഡിനൊപ്പം രജത് പാട്ടിദാർ (48*) കൂടി ചേർന്നതോടെ ആർസിബി നിശ്ചിത 20 ഓവറിൽ 250/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഐപിഎൽ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 251 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിഎസ്‌കെ 207 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 43 റൺസിന്‍റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്.സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. അതേസമയം, രണ്ട് വിജയങ്ങളുമായി ആർസിബി പട്ടികയിൽ ഒന്നാമതെത്തി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്നാം മത്സരത്തിലും 'ഗ്രീൻ' സിഗ്നലില്ല, കൊല്‍ക്കത്തയുടെ 25 കോടിയുടെ വിദേശതാരത്തെ നിർത്തിപ്പൊരിച്ച് ആരാധകര്‍
സഞ്ജു സാംസണല്ല, ചെന്നൈയുടെ പതനത്തിന് പിന്നിലെ 'യഥാർത്ഥ വില്ലൻ' ആ യുവതാരം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ