കിട്ടിയ അവസരങ്ങളൊന്നും മുതലാക്കുന്നില്ല സഞ്ജുവിന്‍റെ സമയം കടന്നുപോവുന്നു; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Aug 07, 2023, 10:11 PM IST
കിട്ടിയ അവസരങ്ങളൊന്നും മുതലാക്കുന്നില്ല സഞ്ജുവിന്‍റെ സമയം കടന്നുപോവുന്നു; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

സഞ്ജു തനിക്ക് ലഭിച്ച അവസരങ്ങളോട് നീതി പുലര്‍ത്താതിരുന്നപ്പോള്‍ തിലക് വര്‍മ കിട്ടിയ അവസരം മുതലാക്കുകയാണെന്നും പാര്‍ഥിവ് പറഞ്ഞു.സഞ്ജുവിന് നിരവധി അവസരങ്ങള്‍ കിട്ടി.സത്യസന്ധമായി പറഞ്ഞാല്‍ അവന്‍ അതൊന്നും ഉപയോഗിച്ചില്ല.വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരേയൊരു ബാറ്ററാണ് ക്രീസില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത് അത്, തിലക് വര്‍മയാണെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.  

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള യോഗ്യതാ മത്സരങ്ങളായാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ടത്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും അടക്കമുള്ള യുവതാരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ലോകകപ്പിന് തൊട്ടു മുമ്പ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. ഇതിനിടെ മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.

കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാന്‍ സഞ്ജുവിനായില്ലെന്നും സഞ്ജുവിന്‍റെ സമയവും ഇന്ത്യന്‍ ടീമിലെ സാധ്യതകളും കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നും പാര്‍ഥിവ് പട്ടേല്‍ ക്രിക് ബസിനോട് പറഞ്ഞു.വിന്‍ഡീസിനെതിരായ പരമ്പരയിലെ നെഗറ്റീവുകളിലൊന്നാണ് സഞ്ജുവിന്‍റെ പ്രകടനമെന്നും പാര്‍ഥിവ് പറഞ്ഞു. വരും മത്സരങ്ങളിലെങ്കിലും സഞ്ജുവിന്‍റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ടീമിലെ സാധ്യതകളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

ഓരോ തവണ ഇന്ത്യ തോല്‍ക്കുമ്പോഴും നെഗറ്റീവായ കാര്യങ്ങള്‍ നമ്മള്‍ കണ്ടെത്തും. വിന്‍ഡീസിനെതിരായ പരമ്പരയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തുന്ന ബാറ്റര്‍മാരുടെ അഭാവം ഈ പരമ്പരയിലുടനീളം കണ്ടു. ഓരോ തവണ സഞ്ജുവിനെ തഴയുമ്പോഴും നമ്മള്‍ ഒരുപാട് അവനെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷെ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ അവന് ഇതുവരെ ആയിട്ടില്ല. അവന്‍റെ സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.

സഞ്ജു തനിക്ക് ലഭിച്ച അവസരങ്ങളോട് നീതി പുലര്‍ത്താതിരുന്നപ്പോള്‍ തിലക് വര്‍മ കിട്ടിയ അവസരം മുതലാക്കുകയാണെന്നും പാര്‍ഥിവ് പറഞ്ഞു.സഞ്ജുവിന് നിരവധി അവസരങ്ങള്‍ കിട്ടി.സത്യസന്ധമായി പറഞ്ഞാല്‍ അവന്‍ അതൊന്നും ഉപയോഗിച്ചില്ല.വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരേയൊരു ബാറ്ററാണ് ക്രീസില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത് അത്, തിലക് വര്‍മയാണെന്നും പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് ഭീഷണിയാകുക സൂര്യയോ ഇഷാനോ ഒന്നുമല്ല, അത് മറ്റൊരു താരം; ആ പേരുമായി അശ്വിന്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് കളികളിലും അവസരം കിട്ടിയ സഞ്ജു അവസാന ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫിനിഷറായി ഇറങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലാകട്ടെ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. എന്നാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലുള്ള താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും പാര്‍ഥിവിനെപ്പോലുള്ളവര്‍ വായ തുറക്കാറില്ലെന്ന് ആരാധകര്‍ തിരിച്ചടിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും