'അയാള്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല'; പ്രവചനവുമായി പാര്‍ഥീവ് പട്ടേല്‍

Published : Jul 31, 2022, 02:15 PM ISTUpdated : Jul 31, 2022, 02:19 PM IST
'അയാള്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നില്ല'; പ്രവചനവുമായി പാര്‍ഥീവ് പട്ടേല്‍

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മ്മ അപ്രതീക്ഷിതമായി മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചപ്പോഴാണ് ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തിയത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രവിചന്ദ്ര അശ്വിന്‍(Ravichandran Ashwin) ലോകകപ്പ് ടീമില്‍(T20 World Cup 2022) ഇടംപിടിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍(Parthiv Patel). ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം പുറത്താകാതെ 52 റണ്‍സിന്‍റെ കൂട്ടുകെട്ട് അശ്വിന്‍ സൃഷ്‌ടിച്ചിരുന്നു. ബാറ്റിംഗില്‍ 10 പന്തില്‍ 13 റണ്‍സ് നേടിയ താരം ബൗളിംഗില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നിക്കോളാസ് പുരാന്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെ പുറത്താക്കുകയും ചെയ്തിരുന്നു. 

'അടുത്ത മത്സരത്തില്‍ രണ്ട് സ്‌പിന്നര്‍മാരുമായി കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അശ്വിനെ മറികടന്ന് രവി ബിഷ്‌ണോയി പ്ലേയിംഗ് ഇലവനിലെത്തും. സത്യസന്ധമായി പറഞ്ഞാല്‍ അശ്വിന്‍ ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല. കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇടംപിടിക്കേണ്ടത്. ഇന്ത്യയില്‍ പോലും ടി20യിലോ ഏകദിനത്തിലോ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കുന്നത് കാണില്ല. പരമ്പരയിലുടനീളം മികച്ച തന്ത്രത്തോടെയാണ് ടീം കളിക്കുന്നത്. ആദ്യ ടി20യില്‍ സ്‌പിന്നര്‍മാരെ രോഹിത് ശര്‍മ്മ നന്നായി ഉപയോഗിച്ചു. സാധാരണയായി അശ്വിന്‍ ന്യൂബോള്‍ എറിയുന്നത് കാണാമെങ്കിലും ജഡേജയേയും ആദ്യ ആറ് ഓവറുകളില്‍ രോഹിത് ഉപയോഗപ്പെടുത്തി' എന്നും അശ്വിന്‍ പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മ്മ അപ്രതീക്ഷിതമായി മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചപ്പോഴാണ് ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയിയുമായിരുന്നു അശ്വിന് പുറമെ മറ്റ് സ്‌പിന്നര്‍മാര്‍. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ചാഹലിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മറ്റൊരു റിസ്റ്റ് സ്‌പിന്നറായ കുല്‍ദീപ് യാദവ് സ്‌ക്വാഡിലുണ്ടെങ്കിലും ആദ്യ ടി20യില്‍ അവസരം ലഭിച്ചിരുന്നില്ല.  

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള ആകാംക്ഷ മുറുകുകയാണ്. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീം തന്നെയാകും ലോകകപ്പിനും എന്നാണ് റിപ്പോര്‍ട്ട്. വിരാട് കോലിയും കൊവിഡ് മുക്തനായ കെഎൽ രാഹുലും ഏഷ്യാ കപ്പിൽ കളിക്കും. ഓഗസ്റ്റ് 27ന് തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ എട്ടാം തീയ്യതിക്ക് മുമ്പ് പ്രഖ്യാപിക്കും. ഒക്ടോബറിലെ ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിലും ഇതേ ടീമിനെ ഇന്ത്യ അണിനിരത്തുമെന്നാണ് സൂചന. വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളിയുമായ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. 

ഏഷ്യാ കപ്പ് സ്‌ക്വാഡ് തന്നെ ടി20 ലോകകപ്പിന്? ഇടംപിടിക്കുമോ സഞ്ജു സാംസണ്‍

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല