Latest Videos

കളി തോല്‍പ്പിച്ചത് സഞ്ജുവിന്‍റെ തന്ത്രപരമായ പിഴവ്, തുറന്നു പറഞ്ഞ് ഹൈദരാബാദ് മുന്‍ പരിശീലകന്‍

By Web TeamFirst Published May 25, 2024, 7:56 PM IST
Highlights

ജൂറെലിന് പകരം ഹെറ്റ്മെയറായിരുന്നു വരേണ്ടിയിരുന്നത്. ഇടംകൈയനായ ഹെറ്റ്മെയറെ ആദ്യം അയക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി.

ചെന്നൈ: ഐപിഎല്‍ രണ്ടം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വിക്ക് കാരണമായത് നായകന്‍ സഞ്ജു സാംസണിന്‍റെ തന്ത്രപരമായ പിഴവെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഹൈരാബാദ് പരിശീലകന്‍ ടോം മൂഡി. മത്സരത്തില്‍ ധ്രുവ് ജുറെല്‍ രാജസ്ഥാന്‍റെ ടോപ് സ്കോററായെങ്കിലും ജുറെലിന് മുമ്പ് ഷിമ്രോണ്‍ ഹെറ്റ്മെയറെ ബാറ്റിംഗിന് അയക്കാതിരുന്നതാണ് സഞ്ജുവിന് പറ്റിയ മണ്ടത്തരമെന്നും ടോം മൂഡി പറഞ്ഞു.

ജൂറെലിന് പകരം ഹെറ്റ്മെയറായിരുന്നു വരേണ്ടിയിരുന്നത്. ഇടംകൈയനായ ഹെറ്റ്മെയറെ ആദ്യം അയക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി. കാരണം, രണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞുമുറുക്കുമ്പോള്‍ ഇടം കൈയനായ ഹെറ്റ്മെയര്‍ക്ക് അത് പ്രതിരോധിക്കാനാവുമായിരുന്നു. അവിടെയായിരുന്നു കളി തിരിഞ്ഞത്. ഹെറ്റ്മെയറെ നേരത്തെ അയച്ച് സ്വാഭാവിക കളി പുറത്തെടുക്കാന്‍ പറയണമായിരുന്നു. രണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാന്‍ ഹെറ്റ്മെയര്‍ക്ക് കഴിയുമായിരുന്നു. ഹെറ്റ്മെയര്‍ ഇടം കൈയന്‍ സ്പിന്നറുടെ പന്തിലാണ് പുറത്തായതെന്ന് ആളുകള്‍ പറയും. പക്ഷെ അപ്പോഴേക്കും രാജസ്ഥാന്‍ കളി കൈവിട്ടിരുന്നു. ഹെറ്റ്മെയര്‍ പുറത്തായത് ഒരു മികച്ച പന്തിലായിരുന്നു. അതെന്തായാലും രാജസ്ഥാന് പറ്റിയ തന്ത്രപരമായ പിഴവായിപ്പോയി അതെന്നും ടോം മൂഡി പറഞ്ഞു.

റിക്കി പോണ്ടിംഗിനും ജസ്റ്റിൻ ലാംഗർക്കും പിന്നാലെ ഇന്ത്യന്‍ കോച്ചാവാനില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ പരിശീലകന്‍

മറ്റൊരു ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും സഞ്ജുവിന്‍റെ തന്ത്രപരമായ പിഴവിനെ വിമര്‍ശിച്ചു. ഹെറ്റ്മെയര്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാനാവുമായിരുന്നു. ഹെറ്റ്മെയറെ ഇത്രയും വൈകി ഇറക്കാനുള്ള തീരുമാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇടം കൈയന്‍ ബാറ്ററായ ഹെറ്റ്മെയര്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ കളി തിരിച്ചുപിടിക്കാന്‍ രാജസ്ഥാന് കഴിയുമായിരുന്നുവെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ധ്രുവ് ജുറെലിനും അശ്വിനും ശേഷം ഏഴാം നമ്പറിലാണ് ഹെറ്റ്മെയര്‍ ഇന്നലെ ബാറ്റിംഗിനിറങ്ങിയത്. 10 പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത ഹെറ്റ്മെയര്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഒരുപക്ഷെ മാച്ച് ഫിറ്റ്നെസ് ഇല്ലാത്തുകൊണ്ടാകാം ഹെറ്റ്മെയറെ രാജസ്ഥാന്‍ ഇറക്കാന്‍ വൈകിയതെന്നായിരുന്നു കമന്‍റേറ്റര്‍മാരുടെ നിലപാട്.

Powered By

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!