കോലി മാത്രമാണോ കേമന്‍, നിങ്ങള്‍ അവനിലേക്ക് നോക്കൂ; പാക് യുവതാരത്തെ പുകഴ്ത്തി ടോം മൂഡി

By Web TeamFirst Published May 6, 2020, 3:08 PM IST
Highlights

പാകിസ്താന്‍ യുവതാരം ബാബര്‍ അസമിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടെ മുന്‍നിര താരങ്ങള്‍ക്കിടയിലായിരിക്കും അസമിന്റെ സ്ഥാനമെന്ന് മൂഡി വ്യക്തമാക്കി.

കാന്‍ബറ: പാകിസ്താന്‍ യുവതാരം ബാബര്‍ അസമിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടെ മുന്‍നിര താരങ്ങള്‍ക്കിടയിലായിരിക്കും അസമിന്റെ സ്ഥാനമെന്ന് മൂഡി വ്യക്തമാക്കി. ജൂനിയര്‍ ക്രിക്കറ്റിലുടെ വരവറിയിച്ച ആസമിനെ അടുത്ത താരമെന്ന് പലരും ഇതിനോടകം വിശേഷിപ്പിച്ചു കഴിഞ്ഞു. ഇതു ശരി വച്ചു കൊണ്ടാണ് മൂഡിയും പ്രശംസ കൊണ്ട് മൂടിയത്.

കോലിയും ധോണിയുമല്ല; പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് കുല്‍ദീപ് യാദവ്

അസമിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നാണ് മൂഡി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഇന്ത്യന്‍ ക്യാപ്്റ്റന്‍ കോലിയെ കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം മനോഹരമായിട്ടാണ് ബാറ്റ് ചെയ്യുന്നതെന്നുളളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കോലി മാത്രമാണ് ഭംഗിയായി കളിക്കുന്നതെന്നാണോ നിങ്ങള്‍ കരുതരുത്. അസമിനെ നോക്കൂ. എന്ത് ചന്തമാണ് അയാളുടെ ഓരോ ഷോട്ടുകള്‍ക്കും. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടെ ലോകോത്തര താരങ്ങളുടെ പട്ടികയില്‍ അസമിന്റെ പേരുണ്ടാവും.

അസം ഒരു സാധാരണതാരം മാത്രമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നിയേക്കാം. അതിന്റെ കാരണം ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് നാട്ടിലാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ആസമിന്റെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ അസമിനെ ഫാബ് ഫോറില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ അടുത്ത അഞ്ചോ, പത്തോ വര്‍ഷത്തിനിടെ ്അസം തീര്‍ച്ചയായും ആദ്യ അഞ്ചിലുണ്ടാവും.''
    
ധോണിയും കോലിയും യുവരാജിനെ പിന്നില്‍ നിന്ന് കുത്തി; കടുത്ത ആരോപണങ്ങളുമായി യുവിയുടെ അച്ഛന്‍ യോഗ്രാജ് സിംഗ്

പാകിസ്ഥാനായി 26 ടെസ്റ്റ് കളിച്ചിട്ടുള്ള അസം ഇതുവരെ 45.12 ശരാശരിയില്‍ 1850 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് അസം. സ്റ്റീവ് സ്മിത്ത്, വിരാട് കോലി, മാര്‍നസ് ലബ്യുഷെയ്ന്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ളത്.
 

click me!