Asianet News MalayalamAsianet News Malayalam

ധോണിയും കോലിയും യുവരാജിനെ പിന്നില്‍ നിന്ന് കുത്തി; കടുത്ത ആരോപണങ്ങളുമായി യുവിയുടെ അച്ഛന്‍ യോഗ്‌രാജ് സിംഗ്

 ധോണിയും കോലിയും യുവിയെ പിറകില്‍ നിന്ന് കുത്തിയെന്നാണ് യോഗ്‌രാജ് പറയുന്നത്. ഇരുവര്‍ക്കും മാത്രമല്ല സെലക്റ്റര്‍മാരും യുവരാജിനെ ചതിക്കുകയായിരുന്നുവെന്ന് യോഗ്‌രാജ് വ്യക്തമാക്കി.

many have backstabber yuvraj singh says yograj singh
Author
Mohali, First Published May 6, 2020, 12:01 PM IST

മൊഹാലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കുമെതിരെ കടുത്ത ആരോപണവുമായി യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗ്. ധോണിയും കോലിയും യുവിയെ പിറകില്‍ നിന്ന് കുത്തിയെന്നാണ് യോഗ്‌രാജ് പറയുന്നത്. ഇരുവര്‍ക്കും മാത്രമല്ല സെലക്റ്റര്‍മാരും യുവരാജിനെ ചതിക്കുകയായിരുന്നുവെന്ന് യോഗ്‌രാജ് വ്യക്തമാക്കി. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ്. 

ക്യാപ്റ്റന്മാരായിരുന്ന ധോണി, കോലി എന്നിവരില്‍ നിന്ന് വേണ്ടത്ര പിന്തുണ യുവരാജിന് ലഭിച്ചില്ലെന്നാണ് യോഗ്‌രാജ് പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ യോഗ്‌രാജ് പറയുന്നതിങ്ങനെ... ''സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്ത് നല്‍ കിയ പിന്തുണ ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ ലഭിച്ചില്ല. ഇരു ക്യാപ്റ്റന്മാര്‍ക്കുമൊപ്പം സെലക്റ്റര്‍മാരും യുവരാജിനെ വഞ്ചിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പലരും യുവിയെ പുറകില്‍ നിന്ന് കുത്തുകയായിരുന്നു. 

ഇവന്‍ നമ്മളുടെ സ്വന്തം മെസി; മിഷാലിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

അടുത്തിടെ ഞാന്‍ രവി ശാസ്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിരുന്നു, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിടവാങ്ങള്‍ മത്സരം നല്‍കണം. ധോണി, കോലി, രോഹിത് ശര്‍മ എന്നിവര്‍ വിരമിക്കുമ്പോള്‍ വിരമിക്കല്‍ മത്സരം നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. 

മുന്‍ സെലക്റ്റര്‍ ശരണ്‍ദീപ് സിംഗ് എപ്പോഴും യുവരാജിനെ പുറത്താക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇത്തരം സെലക്റ്റര്‍മാര്‍ക്ക് ക്രിക്കറ്റിന്റെ അടിസ്ഥാനം പോലും അറിയില്ല. യുവിയെ ചതിക്കുകയാണ് ഇവരെല്ലാം ചെയ്തത്.'' യോഗ്‌രാജ് പറഞ്ഞു. 

സുരേഷ് റെയ്‌നയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചുവെന്നും യോഗ്‌രാജ് പറഞ്ഞു. ''യുവരാജിന് പകരം 2011 ലോകകപ്പില്‍ സുരേഷ് റെയ്‌നയ്ക്കായിരുന്നു കൂടുതല്‍ പരിഗണന. എന്നാല്‍ അതില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ല. എന്നാല്‍ യുവരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്, ധോണി റെയ്‌നയ്ക്ക് നല്‍കിയ പിന്തുണയെ കുറിച്ച്.'' യോഗ്‌രാജ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios