കൊറോണക്കാലത്തെ ആദ്യ ടെസ്റ്റില്‍ വില്ലനായി മഴ; ഇംഗ്ലണ്ട്- വിന്‍ഡീസ് മത്സരത്തിന്‍റെ ടോസ് വൈകുന്നു

Published : Jul 08, 2020, 04:27 PM ISTUpdated : Jul 08, 2020, 04:31 PM IST
കൊറോണക്കാലത്തെ ആദ്യ ടെസ്റ്റില്‍ വില്ലനായി മഴ; ഇംഗ്ലണ്ട്- വിന്‍ഡീസ് മത്സരത്തിന്‍റെ ടോസ് വൈകുന്നു

Synopsis

കൊവിഡ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്.

സതാംപ്ടണ്‍: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റില്‍ വില്ലനായി കാലാവസ്ഥ. സതാംപ്ടണില്‍ നടക്കേണ്ട് ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റില്‍ ഇതുവരെ ടോസിടാന്‍ സാധിച്ചിട്ടില്ല. മൂടികെട്ടിയ അന്തരീക്ഷം കാരണം ടോസിടാന്‍ സാധിച്ചില്ല. നേരത്തെ നേരിയ മഴയും ഉണ്ടായിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊവിഡ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്. 143 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് കാണികളില്ലാതെ ടെസ്റ്റ് മത്സരം നടക്കുന്നത്.

മറ്റൊരുപാട് നിയന്ത്രണങ്ങളും മത്സരത്തിലുണ്ടാവും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യില്ല. ഇതോടൊപ്പം പന്തില്‍ ഉമിനീര് പുരട്ടാനും പാടില്ല. സ്ഥിരം ക്യാപ്റ്റന്‍ ജോ റൂട്ടിനു പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ആദ്യ ചടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുക. ഭാര്യയുടെ പ്രസവതത്തെ തുടര്‍ന്ന് റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. 

2018-19ല്‍ വിന്‍ഡിസ് മണ്ണില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പരമ്പര ജേതാക്കളായാണ് വിന്‍ഡിസിന്റെ നില്‍പ്പ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ തന്നെ ജയം പിടിച്ച് വിന്‍ഡിസിനെ പ്രതിരോധത്തിലാക്കി ട്രോഫി തിരികെ പിടിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 

സാധ്യതാ ഇലവന്‍ ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്/ സ്റ്റുവര്‍ട്ട് ബ്രോഡ്. 

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ കാംബെല്‍, ഷെയ് ഹോപ്പ്, ഷമാറ ബ്രൂക്സ്, റോസ്റ്റണ്‍ ചേസ്, ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്, ഷെയ്ന്‍ ഡോര്‍വിച്ച് (വിക്കറ്റ് കീപ്പര്‍), ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), അല്‍സാറി ജോസഫ് / റഖീം കോണ്‍വാള്‍, കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: കാര്യവട്ടത്തെ അവസാന 3 മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു