നാലാം ടി20; പോരാട്ടം അമേരിക്കയില്‍, ടോസ് വൈകുന്നു; സഞ്ജുവിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്

Published : Aug 06, 2022, 07:47 PM ISTUpdated : Aug 06, 2022, 08:08 PM IST
നാലാം ടി20; പോരാട്ടം അമേരിക്കയില്‍, ടോസ് വൈകുന്നു; സഞ്ജുവിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്

Synopsis

മൂന്നാം നമ്പറില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരം ഇന്ന് മലയാളി താരം സഞ്ജു സാംസണ് അന്തിമ ഇലവനില്‍ അവസരം ലഭിക്കുമോ എന്നാണ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ടോസ് മഴയും മോശം കാലാവസ്ഥയും മൂലം വൈകുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30ന് (പ്രാദേശിക സമയം രാവിലെ 10) ആണ് മത്സരത്തിന്‍റെ ടോസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് തൊട്ടു മുമ്പുവരെ ഇടക്കിടെ മഴ പെയ്തതുമൂലം ടോസ് വൈകുകയാണ്. വിന്‍ഡീസില്‍ കളിച്ച ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുശേഷം അമേരിക്കയാണ് നാലും അഞ്ചും മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇന്നും നാളെയുമായി അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.

മത്സരവേദിയിലെ അന്തരീക്ഷം 70 ശതമാനം മേഘാവൃതമായിരിക്കുമെന്നും മത്സരത്തിന് മുമ്പ് മഴ പെയ്യാനിടയുണ്ടെന്നും നേരത്തെ കാലവസ്ഥാ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യില്ലെന്ന പ്രവചനം ആശ്വാസകരമാണ്. അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് കീശയിലാക്കാം.

സഞ്ജുവിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്

മൂന്നാം നമ്പറില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരം ഇന്ന് മലയാളി താരം സഞ്ജു സാംസണ് അന്തിമ ഇലവനില്‍ അവസരം ലഭിക്കുമോ എന്നാണ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മൂന്നാം മത്സരം കളിച്ച ടീമില്‍ ബൗളിംഗ് നിരയിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി ആവേശ് ഖാന് പകരം മീഡിയം പേസറായ ഹര്‍ഷല്‍ പട്ടേല്‍ അന്തിമ ഇലവനിലെത്തിയേക്കും. അതുപോലെ സ്പിന്‍ നിരയിലും മാറ്റം പ്രതീക്ഷിക്കുന്നു. രവി ബിഷ്ണോയിയോ കുല്‍ദീപ് യാദവോ അശ്വിന് പകരം അന്തിമ ഇലവനില്‍ കളിക്കാനിടയുണ്ട്.

ലോകകപ്പിന് അവനുണ്ടാകും; ടീമില്‍ സ്ഥാനമുറപ്പിച്ച താരത്തിന്‍റെ പേരുമായി ശ്രീകാന്ത്, എന്നാലത് സൂര്യകുമാറല്ല

ഫ്ലോറിഡയിലെ ലൗഡർഹില്ലിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇവിടെ നടന്ന നാലു മത്സരങ്ങളിൽ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം വിൻഡീസ് ജയിച്ചു. ഒരു മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചു.

ഇന്ത്യന്‍ ടിം ഇവരില്‍ നിന്ന്: India: Rohit Sharma (c), Ishan Kishan, Sanju Samson, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, Ravichandran Ashwin, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന