
മെല്‍ബണ്‍: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർക്കുള്ള അലൻ ബോർഡർ മെഡൽ സ്വന്തമാക്കി ട്രാവിസ് ഹെഡ്. അനാബെൽ സതർലാൻഡാണ് മികച്ച വനിതാ താരം.സഹതാരങ്ങളായ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരെ മറികടന്നാണ് ട്രാവിസ് ഹെഡ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മികച്ച താരത്തിനുള്ള അലൻ ബോർഡർ മെഡൽ സ്വന്തമാക്കിയത്.
മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഹെഡ് 208 വോട്ടുമായാണ് ഹെഡ് ഒന്നാംസ്ഥാനത്തെത്തി. ഹേസൽവുഡിന് 158ഉം കമ്മിൻസിന് 147ഉം വോട്ടാണ് കിട്ടിയത്. ഇടംകൈയൻ ബാറ്റായ ഹെഡ് കഴിഞ്ഞ വർഷം മൂന്ന് ഫോർമാറ്റിലുമായി 1427 റൺസ്. നേടിയിരുന്നു. മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ട്രാവിസ് ഹെഡ് സ്വന്തമാക്കി.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വന്‍ മാറ്റത്തിനൊരുങ്ങി ഐസിസി
അലന്‍ ബോര്‍ഡര്‍ മെഡല്‍ ലഭിച്ചത് അവിശ്വസനീയമാണെന്നും ഓസ്ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാനായത് ഭാഗ്യമാണെന്നും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരില്‍ കളിക്കുന്ന ട്രാവിസ് ഹെഡ് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ കളിച്ച 11 ഏകദിനങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രം കളിച്ചാണ് ഹെഡ് മികച്ച ഏകദിന താരമായും തെരഞ്ഞെടുക്കപ്പട്ടത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരായ ട്രെന്‍റ് ബ്രിഡ്ജ് ഏകദിനത്തില്‍ 154 റണ്‍സടിച്ച പ്രകടനമാണ് സഹതാരങ്ങളായ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി, സേവിയര്‍ ബാര്‍ലെറ്റ് എന്നിവരെ പിന്തള്ളി ഹെഡിനെ മികച്ച ഏകദിന താരമാക്കിയത്.
മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ജോഷ് ഹെയ്സൽവുഡിനാണ്. വെസ്റ്റ് ഇൻഡീസ് ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾക്കെതിരായ പരമ്പരകളിൽ 30 വിക്കറ്റാണ് ഹെയ്സൽവുഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യക്കെതിരെ അരങ്ങേറ്റംകുറിച്ച സാം കോൺസ്റ്റാസാണ് മികച്ച യുവതാരം.
ടി20യിലെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ആഡം സാമ്പയ്ക്കാണ്. ആഷ്‍ലി ഗാർഡ്നർ, ബേത്ത് മൂണി എന്നിവരെ മറികടന്നാണ് അനാബെൽ സതർലാൻഡ്, മികച്ച താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച വനിതാ ഏകദിന താരമായി ആഷ്‍ലി ഗാർഡ്നറും ടി20 താരമായി ബേത്ത് മുണിയും തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!