
അഗര്‍ത്തല: ത്രിപുരയില്‍ വനിതാ ക്രിക്കറ്റ് താരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തി. ത്രിപുര അണ്ടര്‍-19 ടീം അംഗമായ അയന്തി റിയാംഗിനെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷമായി ത്രിപുര അണ്ടര്‍ 19 ടീം അംഗമാണ് 16കാരിയായ അയന്തി. അണ്ടര്‍ 23 ടീമിന്റ ഭാഗമായി ത്രിപുരക്കായി ടി20 മത്സരങ്ങളിലും അയന്തി കളിച്ചിട്ടുണ്ട്. ഉദയ്പൂര്‍ തായ്നാനി ഗ്രാമത്തില്‍ നിന്നുളള അയന്തി റിയാംഗ് ഗോത്രവിഭാഗക്കാരിയാണ്. ഭാവിതാരത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി തിമിര്‍ ചന്ദ പറഞ്ഞു. അണ്ടര്‍ 16 തലം മുതല്‍ സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു അയന്തിയെന്നും അയന്തിയുടെ അപ്രതീക്ഷിത മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ചന്ദ പറഞ്ഞു.
അയന്തിക്ക് എന്തെങ്കിലും മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായ അറിയില്ലെന്നും കഴിഞ്ഞ സീസണ്‍വരെ മികച്ചപ്രകടനമാണ് അയന്തി പുറത്തെടുത്തിരുന്നതെന്നും ചന്ദ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ കാരണം എല്ലാം അടച്ചിട്ടതിനാല്‍ ഓണ്‍ലൈന്‍ കോച്ചിംഗ് ക്ലാസുകള്‍ മാത്രമാണ് നടന്നിരുന്നതെന്നും അയന്തിക്ക് എന്തെങഅകിലും കുടുംബ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്നും ചന്ദ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!