
മൊഹാലി: ഓസീസിനെതിരെ നാലാം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ധോണിയുടെ സാന്നിധ്യമായിരുന്നു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ആഷ്ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി എന്നിവരുടെ സ്റ്റംപിങ് ചാന്‍സുകള്‍ പന്ത് നഷ്ടമാക്കിയിരുന്നു. ആ നഷ്ടത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിയും വന്നു. പിന്നാലെ ഗ്യാലറിയില്‍ നിന്ന് ധോണി ധോണി വിളികളുയര്‍ന്നു. സ്്പിന്നര്‍മാര്‍ പന്തെറിയുമ്പോഴാണ് ധോണിയുടെ അഭാവം ഇന്ത്യ ഏറ്റവുമധികം അനുഭവിച്ചത്. ചാഹലിന്റെ പന്തില്‍ ടര്‍ണറെ സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയതിന് കോലി ദേഷ്യപ്പെടുന്ന സംഭവം വരെയുണ്ടായി. അതും പോരാത്തതിന് ട്വിറ്ററില്‍ ട്രോളിന് ഇരയായിക്കൊണ്ടിരിക്കുകയാണ് പന്ത്. ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!