കൊല്‍ക്കത്ത ഹൈദരാബാദിനെതിരെ, ഗുജറാത്തിന് പഞ്ചാബ് കിംഗ്‌സിന്റെ വെല്ലുവിളി; ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

Published : May 03, 2026, 09:29 AM IST
Ajinkya Rahane

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്: സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍. വെടിക്കെട്ട് ബാറ്റിംഗുള്ള ഹൈദരാബാദ് പ്ലേ ഓഫ് ലക്ഷ്യമിടുമ്പോൾ, തുടര്‍വിജയങ്ങളുടെ പ്രതീക്ഷയിലാണ് കൊല്‍ക്കത്ത.

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും ഗുജറാത്ത് ടൈറ്റന്‍സ് രാത്രി ഏഴരയ്ക്ക് പഞ്ചാബ് കിംഗ്‌സിനേയും നേരിടും. പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ഹൈദരാബാദ് ഇറങ്ങുന്നത്. തുടര്‍വിജയങ്ങളോടെ പുത്തന്‍ പ്രതീക്ഷയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെടിക്കെട്ട് ബാറ്റിംഗിലൂടെ എതിരാളികളുടെ പേടിസ്വപ്നമായി കഴിഞ്ഞു സണ്‍റൈസേഴ്‌സ്.

അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും ഹെന്റിച് ക്ലാസനും മനസ്സുവച്ചാല്‍ ഏത് സ്‌കോറും അനായാസം മറികടക്കാനാവും ഹൈദരാബാദിന്. മുംബൈയുടെ 243 റണ്‍സും രാജസ്ഥാന്റെ 228 റണ്‍സും ഹൈദരാബാദിന് വെല്ലുവിളിയേ ആയിരുന്നില്ല. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ട് മികവിനൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയതോടെ ബൗളിംഗ് നിരയും ശക്തം. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും താളം കണ്ടെത്തിതുടങ്ങിയ ആശ്വാസത്തില്‍ കൊല്‍ക്കത്ത. മതീഷ പതിരാന ടീമിനൊപ്പം ചേര്‍ന്നതും കരുത്താവും.

അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധി. രാജസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ച കൊല്‍ക്കത്ത ലക്‌നൗവിനെ മറികടന്നത് സൂപ്പര്‍ ഓവറില്‍. ശക്തമായ ബാറ്റിംഗ് നിരയുളള ബെംഗളൂരുവിനെ എറിഞ്ഞൊതുക്കിയ പ്രകടനം പഞ്ചാബിനെതിരെയും ആവര്‍ത്താക്കാമെന്ന പ്രതീക്ഷയില്‍ ഗുജറാത്ത്. കാഗിസോ റബാഡ, മുഹമ്മദ് സിറാജ് പേസ് ജോഡിയുടെ ഓവറുകള്‍ നിര്‍ണായകമാവും. റണ്‍സ് പ്രതീക്ഷ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ത്രയത്തില്‍. ഒറ്റക്കളിയില്‍ മാത്രം തോല്‍വി അറിഞ്ഞ ശ്രേയസ് അയ്യരുടെ പഞ്ചാബ് കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍.

പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ ഓപ്പണിംഗ് ജോഡി ക്ലിക്കായാല്‍ കാര്യങ്ങള്‍ എളുപ്പം. ശ്രേയസ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസും അതിവേഗം റണ്ണെടുക്കുന്നവര്‍. അര്‍ഷ്ദീപ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കോ യാന്‍സന്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുള്‍പ്പെട്ട പഞ്ചാബിന്റെ ബൗളിംഗ് യൂണിറ്റും ശക്തം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; റുതുരാജിനും കാര്‍ത്തികിനും അര്‍ധ സെഞ്ചുറി
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി; വിക്കറ്റ് വേട്ടയില്‍ കാംബോജിനും മുന്നേറ്റം