
തിരുവനന്തപുരം:13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടിമിനെ 12-07-2025, ശനിയാഴ്ച്ച രാവിലെ 09.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ വച്ച് തിരഞ്ഞെടുക്കും. 01-09-2012-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്യുന്നവരായ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.
യോഗ്യരായ കളിക്കാർ 10-07-2025 വൈകുന്നേരം 6 മണിക്കുമുമ്പായി ഈ ലിങ്കില്‍( https://forms.gle/7KyDcVHpt8RoDg47A ) പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതാണ് വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ താരലേലം വിജയകരമായി ഓഗസ്റ്റ് 21-നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കെസിഎ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്‌ളഡ്ലൈറ്റുകൾക്ക് കീഴിലാണ് ലീഗ് മത്സരങ്ങൾ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!