'ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ'ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്

Published : Jul 06, 2025, 12:10 PM IST
Rishabh Pant-Harry Brook

Synopsis

മത്സരത്തില്‍ തകര്‍ത്തടിച്ച റിഷഭ് പന്തിനെ പ്രകോപിപ്പിക്കാനായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പലവട്ടം ശ്രമിക്കുന്നതും കാണാമായിരുന്നു.

ഹെഡിങ്‌ലി: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം കളി പൂര്‍ണമായും ഇന്ത്യക്ക് അനുകൂലമാക്കിയത് ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെതിരായ റിഷഭ് പന്തിന്‍റെ കടന്നാക്രമണമായിരുന്നു. നാലാം ദിനം ആദ്യ സെഷനില്‍ 126-3 എന്ന സ്കോറില്‍ നില്‍ക്കെ മത്സരത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചത് റിഷഭ് പന്ത് ക്രീസിലെത്തിയപ്പോഴാണ്. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് അടുത്ത പന്തില്‍ സിക്സ് പറത്തി നയം വ്യക്തമാക്കി.

മത്സരത്തില്‍ തകര്‍ത്തടിച്ച റിഷഭ് പന്തിനെ പ്രകോപിപ്പിക്കാനായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പലവട്ടം ശ്രമിക്കുന്നതും കാണാമായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമാക്കിയത് ഹാരി ബ്രൂക്കിന്‍റെ പ്രകോപനമായിരുന്നു. അതുപോലെ റിഷഭ് പന്തിനെയും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്ക് പലവട്ടം വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു.

അതിലൊരു സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു. എതാണ് നിങ്ങളുടെ അതിവേഗ സെഞ്ചുറി എന്നാണ് ബ്രൂക്ക് ഗില്ലിനോട് ചോദിച്ചത്, ടെസ്റ്റ് ക്രിക്കറ്റില്‍ 80-90 പന്തില്‍ നേടിയത് ആണെന്നായിരുന്നു ഇതിന് റിഷഭ് പന്തിന്‍റെ മറുപടി. ഞാനൊക്കെ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്നും നിനക്കും ഇന്ന് അതിന് വേണമെങ്കില്‍ ശ്രമിക്കാമെന്നുമായിരുന്നു ഇതിന് ബ്രൂക്കിന്‍റെ മറുപടി. ഐപിഎല്ലില്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചതാണ് ബ്രൂക്ക് പന്തിനെ ഓര്‍മിപ്പിച്ചത്.

 

എന്നാല്‍ റിഷഭ് പന്ത് ഇതിന് നല്‍കിയ മറുപടിയാകട്ടെ ഹാരി ബ്രൂക്കിന്‍റെ വായടപ്പിച്ചു. അതൊക്കെ ശരിയാണ്, ഞാന്‍ റെക്കോര്‍ഡുകള്‍ക്കായി അത്ര ആര്‍ത്തിയുള്ള ആളല്ല, അത് സംഭവിക്കുകയാണെങ്കില്‍ സംഭവികട്ടെ എന്നായിരുന്നു പന്ത് മറുപടി നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 89 പന്തില്‍ സെഞ്ചുറി നേടിയതാണ് റിഷഭ് പന്തിന്‍റെ അതിവേഗ സെഞ്ചുറി. അതേസമയം ഹാരി ബ്രൂക്ക് പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ 80 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 2023ലെ ഐപിഎല്ലിലായിരുന്നു ബ്രൂക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 55 പന്തില്‍ സെഞ്ചുറി നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്