IPL 2022 : റെക്കോര്‍ഡ് ഭേദിച്ച് ഉമേഷിന്‍റെ അത്ഭുതയാത്ര! മറികടന്നത് രോഹിത്തും ഗെയ്‌ലും ഉള്‍പ്പെടുന്ന പ്രമുഖരെ

Published : Apr 02, 2022, 12:08 AM IST
IPL 2022 : റെക്കോര്‍ഡ് ഭേദിച്ച് ഉമേഷിന്‍റെ അത്ഭുതയാത്ര! മറികടന്നത് രോഹിത്തും ഗെയ്‌ലും ഉള്‍പ്പെടുന്ന പ്രമുഖരെ

Synopsis

മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് നിലവില്‍ പര്‍പ്പില്‍ ക്യാപ്പിന് ഉടമയാണ്. അവസാനം കഴിഞ്ഞ പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ആശ്ചചര്യപ്പെടുത്തുന്ന പ്രകടനാണ് ഉമേഷ് യാദവ് (Umesh Yadav) പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് നിലവില്‍ പര്‍പ്പില്‍ ക്യാപ്പിന് ഉടമയാണ്. അവസാനം കഴിഞ്ഞ പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയും രണ്ട് വിക്കറ്റ് നേടി.  

രസകരമായ വസ്തുത അദ്ദേഹം ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത് എന്നുള്ളതാണ്. അതും പ്രധാന താരങ്ങള്‍ക്കാര്‍ക്കെങ്കിലും പരിക്കേല്‍ക്കുമ്പോള്‍ മാത്രമാണ് ഉമേഷിനെ പരിഗണിക്കുക. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനൊപ്പം കളിച്ചെങ്കിലും രണ്ട് മത്സരത്തില്‍ മാത്രമാണ് അവസരം നല്‍കിയത്. ഇത്തവണ ലേലത്തിനെത്തിയപ്പോല്‍ ആദ്യഘട്ടത്തില്‍ ഉമേഷിനെ ടീമിലെത്തിക്കാന്‍ ആരും താല്‍പര്യം കാണിച്ചില്ല. പിന്നീടാണ് അദ്ദേഹം കൊല്‍ക്കത്തയിലെത്തുന്നത്. 

പഞ്ചാബിനെതിരെ  മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചും ഉമേഷ് ആയിരുന്നു. ഇതോടെ ഒരു ഐപിഎല്‍ റെക്കോര്‍ഡും ഉമേഷിനെ തേടിയെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ തവണ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളെന്ന റെക്കോര്‍ഡാണ് ഉമേഷിന്റെ അക്കൗണ്ടിലായത്. പഞ്ചാബ് കിംഗ്‌സിനെതിരെ മാത്രം ആറ് പുരസ്‌കാരങ്ങള്‍ ഉമേഷ് നേടി. മുന്‍ താരം യൂസഫ് പഠാന്‍, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍ എന്നിവരെയാണ് ഉമേഷ് പിന്തള്ളിയത്. യൂസഫ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ അഞ്ച് പ്ലയര്‍ ഓഫ് ദ മാച്ച് നേടിയിരുന്നു. രോഹിത്തും ഗെയ്‌ലും കൊല്‍ക്കത്തയ്ക്കിരെ അഞ്ചെണ്ണം വീതം നേടി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ഉമേഷിന്റെ ബൗളിംഗിന് പുറമെ ആന്ദ്രേ റസ്സലിന്റെ ബാറ്റിംഗും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന് റസ്സില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് 18.2 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സാം ബില്ലംഗിസ് (24) റസ്സലിനൊപ്പം പുറത്താവാതെ നിന്നു.

എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്‌സ്. ഒഡെയ്ന്‍ സ്മിത്ത് എറിഞ്ഞ 12-ാം ഓവറില്‍ ഒരു എക്‌സ്ട്രാ ഉള്‍പ്പെടെ 30 റണ്‍സാണ് ബില്ലിംഗ്‌സ്- റസ്സല്‍ സഖ്യം അടിച്ചെടുത്തത്. നാല് സിക്‌സും ഒരു ഫോറും ആ ഓവറിലുണ്ടായിരുന്നു. ഇരുവരും 90 റണ്‍സാണ് കൊല്‍ക്കത്തയുടെ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്. ബില്ലിംഗ്‌സിന്റെ ഇന്നിംഗ്‌സില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ രണ്ടാം ജയമാണിത്. പഞ്ചാബിന്റെ ആദ്യ തോല്‍വിയും.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്