വിരമിക്കല്‍ എപ്പോള്‍; മറുപടിയുമായി ഉമേഷ് യാദവ്

By Web TeamFirst Published Apr 4, 2021, 12:35 PM IST
Highlights

ടീം ഇന്ത്യയുടെ കുപ്പായത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ഉമേഷ് 48 ടെസ്റ്റില്‍ 148 വിക്കറ്റും 75 ഏകദിനങ്ങളില്‍ 106 വിക്കറ്റും ഏഴ് ട്വന്‍റി20കളില്‍ ഒന്‍പത് വിക്കറ്റും നേടിയിട്ടുണ്ട്.

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ഇതിനിടെ ഇന്ത്യന്‍ ജഴ്‌സിയില്‍ തന്‍റെ ഭാവി പദ്ധതികള്‍ എന്തെന്ന് ഉമേഷ് വ്യക്തമാക്കിയിരിക്കുന്നു. ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

ഇപ്പോള്‍ എനിക്ക് 33 വയസായി. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് തോന്നുന്നത്. കുറച്ച് യുവതാരങ്ങള്‍ ടീമിലേക്ക് വരുന്നുമുണ്ട്. അതിനാല്‍ ടീമിന് ഗുണപരമാകുന്ന തീരുമാനമാകും ഇത്. നാലോ അഞ്ചോ ടെസ്റ്റുകളുടെ പര്യടനങ്ങളില്‍ അഞ്ചോ ആറോ പേസ് ബൗളര്‍മാരുള്ളത് താരങ്ങളുടെ സമ്മര്‍ദവും വര്‍ക്ക്‌ലോഡും കുറയ്‌ക്കാന്‍ സഹായകമാകും. ഇത് പേസര്‍മാര്‍ക്ക് ദീര്‍ഘകാലം കളിക്കാന്‍ സഹായകമാകുമെന്നും ഉമേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ തുടങ്ങും മുമ്പ് കൊല്‍ക്കത്തയ്‌ക്ക് പ്രഹരം; താരം പരിക്കേറ്റ് പുറത്ത്

ടീം ഇന്ത്യയുടെ കുപ്പായത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ഉമേഷ് 48 ടെസ്റ്റില്‍ 148 വിക്കറ്റും 75 ഏകദിനങ്ങളില്‍ 106 വിക്കറ്റും ഏഴ് ട്വന്‍റി20കളില്‍ ഒന്‍പത് വിക്കറ്റും നേടിയിട്ടുണ്ട്. ഈ സീസണില്‍ ഒരു കോടി രൂപയ്‌ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഐപിഎല്‍ കരിയറിലാകെ 121 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 119 വിക്കറ്റാണ് സമ്പാദ്യം. 

ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി

click me!