കോലി-രോഹിത് സഖ്യത്തെ പുറത്താക്കാന്‍ ഉപദേശം തേടി ആരോണ്‍ ഫിഞ്ച് സമീപിച്ചുവെന്ന് അമ്പയര്‍

By Web TeamFirst Published Jun 10, 2020, 6:01 PM IST
Highlights

മഹാന്‍മാരായ രണ്ട് താരങ്ങളുടെ ബാറ്റിംഗ് കാണുന്നത് എത്രയോ അവിശ്വസനീയമാണെന്ന് ഫിഞ്ച് എന്നോട് പറഞ്ഞു. അസാമാന്യ താരങ്ങളാണ് ഇരുവരുമെന്നും

സിഡ്നി: ഇന്ത്യക്കെതിരായ മത്സരത്തില്‍ വിരാട് കോലി-രോഹിത് ശര്‍മ സഖ്യം അടിച്ചു തകര്‍ത്തപ്പോള്‍ ഇരുവരെയും പുറത്താക്കാന്‍ വഴിതതേടി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തന്നെ സമീപിച്ചുവെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫ്. എന്നാല്‍ അതിനുള്ള വഴി സ്വന്തം നിലയ്ക്ക് കണ്ടുപിടിക്കണമെന്നായിരുന്നു ഫിഞ്ചിനോടുള്ള തന്റെ മറുപടിയെന്ന് ഗഫ് വിസ്ഡന്‍ മാസികയോട് പറഞ്ഞു.

2019ലും 2020ലും നടന്ന ഇന്ത്യ-ഓസീസ് ഏകദിന പരമ്പരകളില്‍ ഗഫ് അമ്പയറായിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ ഇന്ത്യക്കായി കോലിയ-രോഹിത് സഖ്യം അടിച്ചു തകര്‍ക്കുകയായിരുന്നു. ആ സമയം സ്ക്വയര്‍ ലെഗ്ഗില്‍ നില്‍ക്കുകയായിരുന്ന എന്റെ സമീപമാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗിനായി നിന്നിരുന്നത്.


മഹാന്‍മാരായ രണ്ട് താരങ്ങളുടെ ബാറ്റിംഗ് കാണുന്നത് എത്രയോ അവിശ്വസനീയമാണെന്ന് ഫിഞ്ച് എന്നോട് പറഞ്ഞു. അസാമാന്യ താരങ്ങളാണ് ഇരുവരുമെന്നും ഇവര്‍ക്കെതിരെ താന്‍ എങ്ങനെ പന്തെറിയാനാണ് എന്നും ഫിഞ്ച് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് ആവശ്യത്തിന് ജോലിയുണ്ട്, അതുകൊണ്ട് താങ്കള്‍ക്ക് വേണ്ടത് താങ്കള്‍ തന്നെ കണ്ടെത്തണമെന്ന്-ഗഫ് പറഞ്ഞു.

Also Read: നിറത്തിന്റെ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയ അധിക്ഷേപമാണെന്ന് ഇര്‍ഫാന്‍ പത്താന്‍


ഈ വര്‍ഷം നടന്ന ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയില്‍ ബംഗലൂരുവില്‍ നടന്ന മൂന്നാം മത്സരത്തെക്കുറിച്ചാണ് ഗഫിന്റെ പ്രസ്താവന എന്നാണ് സൂചന. ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ കോലി(89)യും രോഹിത്തും(119) ചേര്‍ന്ന് 137 റണ്‍സെടുത്തിരുന്നു. 40കാരനായ ഗഫ് 62 ഏകദിനങ്ങളില്‍ അമ്പയറായിരുന്നിട്ടുണ്ട്.

click me!