കിവീസിന്റെ പ്രതീക്ഷകള്‍ തല്ലികെടുത്തിയെങ്കിലും സ്റ്റോക്‌സിന് ന്യൂസിലന്‍ഡില്‍ നിന്ന് അപ്രതീക്ഷിത നേട്ടം

By Web TeamFirst Published Jul 19, 2019, 1:35 PM IST
Highlights

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍ തല്ലികെടുത്തിയത് ബെന്‍ സ്റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിന്റെ 84 റണ്‍സ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.

വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍ തല്ലികെടുത്തിയത് ബെന്‍ സ്റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിന്റെ 84 റണ്‍സ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി. കിവീസിനെ സംബന്ധിച്ചിടത്തോളം സ്‌റ്റോക്‌സ് വില്ലനാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ നിന്ന് സ്‌റ്റോക്‌സിനെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. 

ഈ വര്‍ഷത്തെ ന്യൂസിലന്‍ഡര്‍ പുരസ്‌കാരത്തിന് സ്‌റ്റോക്‌സിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. ജന്മം കൊണ്ട് ന്യൂസിലന്‍ഡുകാരനാണ് സ്റ്റോക്‌സ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച സ്‌റ്റോക്‌സ് 12ാം വയസില്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയായിരുന്നു. അച്ഛന്‍ ജെറാര്‍ഡ് സ്‌റ്റോക്‌സ് മുന്‍ ന്യൂസിലന്‍ഡ് റഗ്ബി ലീഗ് താരമായിരുന്നു. 

ഒരു ഇംഗ്ലീഷ് ക്ലബിനെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെറാര്‍ഡ് ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഏഴ് വര്‍ഷകാലം ഇംഗ്ലണ്ടില്‍ ചെലവഴിച്ചു. തുടര്‍ന്ന് ജെറാര്‍ഡ് ന്യൂസിലന്‍ഡിലേക്ക് മടങ്ങിയെങ്കിലും സ്റ്റോക്‌സ് ഇംഗ്ലണ്ടില്‍ തുടരുകയായിരുന്നു. ബെന്‍ സ്റ്റോക്‌സിന്റെ അച്ഛനും അമ്മ ഡെബ് സ്റ്റോക്സും ഇപ്പോഴും ക്രൈസ്റ്റ് ചര്‍ച്ചിലാണ് താമസം.

സ്റ്റോക്സിനൊപ്പം കെയ്ന്‍ വില്യംസണിന്‍റെ പേരും പുരസ്കാരത്തിന് നിര്‍ദേശിച്ചിച്ചിട്ടുണ്ട്.  സ്‌റ്റോക്‌സ് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുന്നില്ലായിരിക്കാം എന്നാല്‍ ജന്മം കൊണ്ട് അദ്ദേഹം സ്വന്തം രാജ്യക്കാരനാണെന്ന് ന്യൂസിലന്‍ഡര്‍ ഓഫ് ദ ഇയര്‍ ചീഫ് കാമറൂണ്‍ ബെന്നറ്റ് വ്യക്തമാക്കി.

click me!