യൂണിവേഴ്സ് ബോസ് കേരളത്തിലേക്ക്; കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ മത്സരം കാണാൻ ക്രിസ് ഗെയ്ൽ എത്തും

Published : Aug 07, 2026, 05:18 PM IST
Chris Gayle Kochi Blue Tigers

Synopsis

ക്രിസ് ഗെയിലിന്റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു.

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ ഗെയിൽ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്.

ക്രിസ് ഗെയിലിന്റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ടീമിനോടുള്ള അദ്ദേഹത്തിന്‍റെ ആത്മാർത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോർട്സ് ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎൽ മൂന്നാം സീസൺ അവിസ്മരണീയമാക്കാൻ എല്ലാ ആരാധകരുടെയും പിന്തുണയും വേണം"- അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ് ഗെയിലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും. ഒപ്പം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ നേരിൽ കാണാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ മലയാളി ആരാധകർക്ക് ഒരുങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്‍റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി
ക്രിക്കറ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിൽ വൻ സർപ്രൈസ്; വിദേശ ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട് അജിങ്ക്യ രഹാനെ