
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാളെ മുംബൈ വാംഖഡെ സ്റ്റേഡിയകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പമായി അമേരിക്ക. ഇന്നലെ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചശേഷമാണ് അമേരിക്ക കീഴടങ്ങിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.
31 പന്തില്‍ 66 റണ്‍സെടുത്ത ടിം സൈഫര്‍ട്ടായിരുന്നു ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. 18 പന്തില്‍ 40 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് 21 പന്തില്‍ 32 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരായിരുന്നു കിവീസിന്‍റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഡെവോണ്‍ കോണ്‍വെ(16), മാര്‍ക് ചാപ്മാന്‍(17) എന്നിവര്‍ക്ക് വലിയ സ്കോര്‍ നേടാനായില്ല. നാലോവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത സൗരഭ് നേത്രാവല്‍ക്കറാണ് അമേരിക്കക്കായി ബൗളിംഗില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അമേരിക്കക്ക് ഓപ്പണര്‍ അന്‍ഡ്രീസ് ഗൗസിനെ നഷ്ടമായി. രണ്ടാം ഓവറില്‍ ഷ്യാൻ ജഹാംഗീറും(2) പുറത്തായെങ്കിലും സായ്‌തേജ മുക്കമല്ലയും(31 പന്തില്‍ 50) ക്യാപ്റ്റൻ മോനാങ്ക് പട്ടേലും(14 പന്തില്‍ 31) തകര്‍ത്തടിച്ചതോടെ അമേരിക്ക 7.2 ഓവറില്‍ 72 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ സായ്‌തേജ മുക്കമല്ലയെയും മൊനാങ്ക് പട്ടേലിനെയും നഷ്ടമായി 94-4ലേക്ക് വീണെങ്കിലും മിലിന്ദ് കുമാര്‍(26 പന്തില്‍ 43) അമേരിക്കക്കായി പോരാട്ടം തുടര്‍ന്നു. മധ്യനിരയില്‍ തകര്‍ത്തടിച്ച ശുഭം രഞ്ജനെ(23 പന്തില്‍ 41) അമേരിക്കക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും കൂട്ടിനാരുമില്ലാതിരുന്നത് വിനയായി.
മാറ്റ് ഹെന്‍റി എറിഞ്ഞ അവസാന ഓവറില്‍ 12 റൺസായിരുന്നു അമേരിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ശുഭം രഞ്ജനെക്ക് റണ്ണെടുക്കാനായില്ല. അടുത്ത പന്തല്‍ ശുഭം രഞ്ജനെയെ മാറ്റ് ഹെന്‍റി പുറത്താക്കി. നാലാം പന്തില്‍ മൊഹേ്സിനെയും പുറത്താക്കി നാലു റണ്‍സ് മാത്രം വഴങ്ങിയ ഹെന്‍റി കിവീസിന് ജയം സമ്മാനിച്ചു. നാലോവറില്‍ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്‍റിയാണ് അമേരിക്കയെ എറിഞ്ഞിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!