രഞ്ജി ട്രോഫി: യുപിക്കെതിരെ കേരളം പ്രതിരോധത്തില്‍, ലീഡ് വഴങ്ങി! പോയിന്റ് നേടാന്‍ ഇനിയുള്ള ലക്ഷ്യം വിജയം മാത്രം

Published : Jan 07, 2024, 10:44 AM IST
രഞ്ജി ട്രോഫി: യുപിക്കെതിരെ കേരളം പ്രതിരോധത്തില്‍, ലീഡ് വഴങ്ങി! പോയിന്റ് നേടാന്‍ ഇനിയുള്ള ലക്ഷ്യം വിജയം മാത്രം

Synopsis

ആറിന് 220 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേവലം 23 റണ്‍സിനിടെ കേരളത്തിന് നഷ്ടമായി.

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തില്‍ കേരളം ലീഡ് വഴങ്ങി. ആലപ്പുഴ, എസ് ഡി കൊളേജില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിംഗില്‍ കേരളം 243 റണ്‍സിന് പുറത്തായി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സ് നേടിയിരുന്നു. 59 റണ്‍സിന്റെ ലീഡാണ് യുപിക്കുള്ളത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിനെ ബേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അങ്കിത് രജ്പുത് യുപിക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്. ലീഡ് വഴങ്ങിയ സാഹചര്യത്തില്‍ മത്സരം ജയിച്ചില്ലെങ്കില്‍ കേരളത്തിന് പോയിന്റ് നഷ്ടമാവും.

ആറിന് 220 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേവലം 23 റണ്‍സിനിടെ കേരളത്തിന് നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ ശ്രേയസ് ഗോപാല്‍ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്‌സേനയും. ബേസില്‍ തമ്പി (2), വൈശാഖ് ചന്ദ്രന്‍ (5) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നിതീഷ് എം ഡി കൂട്ടിചേര്‍ത്ത 15 റണ്‍സാണ് 243ലെത്തിച്ചത്.

രണ്ടാം ദിനം കേരളത്തിന്റെ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. കൃഷ്ണ പ്രസാദിനെ അങ്കിത് പുറത്താക്കി. അക്ഷദീപ് നാഥിനായിരുന്നു ക്യാച്ച്. രോഹന്‍ കുന്നുമ്മലിനും ചുവന്ന പന്തില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രോഹന്‍ പ്രേം (14) നിരാശപ്പെടുത്തി. ഇതോടെ മൂന്നിന് 32 എന്ന നിലയിലായി കേരളം. പിന്നീട് സച്ചിന്‍ - വിഷ്ണു സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു. സച്ചിനെ പുറത്താക്കി കുല്‍ദീപാണ് യുപിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ആക്രമിച്ച കളിച്ച വിഷ്ണുവിനേയും കുല്‍ദീപ് തിരിച്ചയച്ചു. 94 പന്തുകള്‍ നേരിട്ട താരം നാല് സിക്സും അഞ്ച്  ഫോറും നേടി. തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. ശ്രേയസിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്താണ് സഞ്ജു മടങ്ങിയത്. 46 പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്സും അഞ്ച് ഫോറും നേടി. യഷ് ദയാലിന് വിക്കറ്റ് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. 

നേരത്തെ, അഞ്ചിന് 244 എന്ന നിലയിലാണ് യുപി രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ചിരുന്നത്. ന്നാല്‍ സ്വന്തം സ്‌കോറിനോട് 9 റണ്‍സ് കൂട്ടിചേര്‍ത്ത് ധ്രുവ് ആദ്യം മടങ്ങി. സൗരഭ് (20), കുല്‍ദീപ് യാദവ് (5), യഷ് ദയാല്‍ (0) എന്നിവര്‍ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. ഇതിനിടെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റിങ്കു മടങ്ങുകയായിരുന്നു. 136 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും എട്ട് ഫോറും നേടി. കേരളത്തിനായി നിതീഷ് എം ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

പ്ലേയിംഗ് ഇലവനുകള്‍

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍). 

ഉത്തര്‍പ്രദേശ്: ആകാശ് ദീപ് നാഥ്, അന്‍കിത് രജ്പൂത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ്ര ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, യഷ് ദയാല്‍.

എനിക്ക് ചിരിയാണ് വന്നത്! ഇന്ത്യന്‍ ടീമിന്റെ നിലവാരത്തെ സംസാരിച്ച മുന്‍ ഇംഗ്ലണ്ട് നായകന് അശ്വിന്റെ മറുപടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍