'യുവരാജ് സിംഗുമായുള്ള സംഭാഷണം തുണയായി'; റെക്കോര്‍ഡ് ഇരട്ടസെഞ്ചുറിക്ക് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവംശി

Published : Nov 25, 2026, 11:23 AM IST
Vaibhav Suryavanshi and Yuvraj Singh

Synopsis

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ വെറും 53 പന്തിൽ 204 റൺസ് നേടി വൈഭവ് സൂര്യവംശി റെക്കോർഡ് സൃഷ്ടിച്ചു. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗുമായുള്ള സംഭാഷണമാണ് ഈ വെടിക്കെട്ട് ബാറ്റിംഗിന് തന്നെ സഹായിച്ചതെന്ന് താരം വെളിപ്പെടുത്തി.

ദോഹ: മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായുള്ള സംഭാഷണം തന്റെ ബാറ്റിംഗിനെ ഏറെ സഹായിച്ചുവെന്ന് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു തുറന്നുപറച്ചില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സൂര്യവംശി, യുഎഇക്കെതിരെ വെറും 53 പന്തില്‍ നിന്ന് 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. 28 സിക്‌സറുകള്‍ പറത്തിയ താരത്തിന്റെ കരുത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ ഇന്ത്യ എ മറികടന്നു.

സൂര്യവംശിയുടെ വാക്കുകള്‍... ''ഞാന്‍ ഏകദേശം അരമണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ബാറ്റിംഗിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ടായിരുന്നതിനാല്‍ അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറയുകയും ചില വശങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു. ബാറ്റിംഗിനിറങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ തുറന്നുപറഞ്ഞു. ആ 30 മിനിറ്റിനുള്ളില്‍ അദ്ദേഹം ക്ഷമയോടെ പല കാര്യങ്ങളും എനിക്ക് പറഞ്ഞുതന്നു. ബേസ്‌ബോള്‍ കളിക്കുകയാണെങ്കില്‍ എന്റെ സ്‌കോര്‍ മറ്റൊന്നായിരിക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു! അതിനുപുറമെ, ഇന്നത്തെ പ്രകടനത്തിന് എന്നെ ഏറെ സഹായിച്ച സാങ്കേതിക വശങ്ങളും അദ്ദേഹം പങ്കുവെച്ചു.'' താരം കൂട്ടിച്ചേര്‍ത്തു.

സൂര്യവംശി തുടര്‍ന്നു... ''അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. അങ്ങനെ ഒരാളോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന ഓരോ കാര്യവും ശ്രദ്ധയോടെ കേട്ടു. പിന്നീട് എന്റെ ബാറ്റിംഗ് വീഡിയോകള്‍ കണ്ടപ്പോള്‍ ആ തെറ്റുകള്‍ ഞാന്‍ വരുത്തുന്നുണ്ടെന്ന് മനസിലായി. ഇന്ന് അവ തിരുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ച ഒന്ന് രണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാനും ഞാന്‍ ശ്രമിച്ചു. പിച്ചിന്റെ സ്വഭാവം എങ്ങനെയാണെന്ന് വിലയിരുത്തുക എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ഒന്ന് രണ്ട് പന്തുകള്‍ നേരിട്ടപ്പോള്‍ പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടെന്ന് മനസിലായി. അങ്ങനെയാണ് സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. എങ്കിലും അതത്ര എളുപ്പമായിരുന്നില്ല.'' സൂര്യവംശി വ്യക്തമാക്കി.

53 പന്തില്‍ ഏഴ് ഫോറുകളും 28 സിക്‌സറുകളും ഉള്‍പ്പെടെ 204 റണ്‍സാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍ നേടിയത്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഒരു ഫോര്‍മാറ്റിലും ഇതിനുമുമ്പ് ഒരു ബാറ്ററും ഒരൊറ്റ ഇന്നിംഗ്‌സില്‍ ഇത്രയധികം സിക്‌സറുകള്‍ നേടിയിട്ടില്ല. 2023-24 രഞ്ജി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ 26 സിക്‌സറുകള്‍ നേടിയ ഹൈദരാബാദിന്റെ തന്മയ് അഗര്‍വാളിന്റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സാന്റ്പേപ്പര്‍ വിവാദം: ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഡേവിഡ് വാര്‍ണര്‍ മടിച്ചെന്ന് റിപ്പോര്‍ട്ട്, ചോദ്യം ചെയ്തത് മിച്ചല്‍ മാര്‍ഷ്
52 പന്തില്‍ ഇരട്ട സെഞ്ചുറിയുമായി സൂര്യവംശി; 14.2 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍