
അഹമ്മദാബാദ്: ഐപിഎല്ലിലെ റെക്കോർഡ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന 15-കാരൻ വിസ്മയം വൈഭവ് സൂര്യവൻഷിയുടെ വിപണി മൂല്യം കുതിച്ചുയരുന്നു. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ അമ്പരപ്പിച്ച വൈഭവ് ബ്രാൻഡ് എൻഡോർസ്‌മെന്‍റ് (പരസ്യ കരാർ) ഫീസിലും വൻ വർധനവാണ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഒരു ബ്രാന്‍ഡിന്‍റെ പരസ്യ കരാറിന് ഏകദേശം ഒരു കോടി രൂപ വാങ്ങിയിരുന്ന വൈഭവ് സൂര്യവംശി, ഐപിഎല്ലിന് ശേഷം അത് 1.5 കോടി മുതൽ 2 കോടി രൂപ വരെയായി ഉയർത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വൈഭവിന് ആവശ്യക്കാരേറിയതോടെയാണ് കൗമാരതാരം നിരക്കുകള്‍ ത്തനെ വർധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോംപ്ലാൻ, റെഡ് ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി നിലവിൽ വൈഭവിന് കരാറുണ്ട്. ഐപിഎല്ലിനുശേഷം നിരവധി പുതിയ കമ്പനികളാണ് താരത്തെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കാൻ മുൻനിരയിൽ നിൽക്കുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി ഇറങ്ങി? വൈഭവ് 776 റൺസ് അടിച്ചുകൂട്ടിയാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്‍റെ ബാറ്റിംഗ്. ഈ പ്രകടത്തോടെ വൈഭവ് സീസണിലെ 'മോസ്റ്റ് വാല്യൂബിൾ പ്ലെയർ' പുരസ്കാരത്തിനും അർഹനായി. നിലവിൽ രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറാണ് വൈഭവിനുള്ളത്. എന്നാല്‍, പരസ്യ വിപണിയിൽ ഇപ്പോള്‍ തന്നെ വൈഭവ് മുൻനിര താരങ്ങൾക്കൊപ്പമെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈഭവിന്‍റെ മാതാപിതാക്കളാണ് നിലവിൽ വൈഭവിന്‍റെ പരസ്യ കരാറുകൾ കൈകാര്യം ചെയ്യുന്നത്. രാജസ്ഥാൻ റോയൽസും വൈഭവിന് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!