വീണ്ടും വൈഭവ് വെടിക്കെട്ട്, 50 പന്തില്‍ 96, സെഞ്ചുറി നഷ്ടം, ആയുഷ് മാത്രെക്ക് നിരാശ, സ്കോട്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

Published : Jan 10, 2026, 02:31 PM IST
Vaibhav Suryavanshi

Synopsis

50 പന്തിൽ 96 റണ്‍സടിച്ച വൈഭവിന് തലനാരിഴക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നഷ്ടമായി. ഏഴ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.

ബുലവായോ: പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് വെടിക്കെട്ട് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ വൈഭവ് അണ്ടര്‍ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി. 50 പന്തിൽ 96 റണ്‍സടിച്ച വൈഭവിന് തലനാരിഴക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നഷ്ടമായി. ഏഴ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.

സ്കോട്‌ലന്‍ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ വൈഭവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. 39 പന്തില്‍ 39 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും 12 പന്തില്‍ 10 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയുമാണ് ക്രീസില്‍. 96 റണ്‍സെടുത്ത വൈഭവിന്‍റെയും 19 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7 ഓവറില്‍ 70 റണ്‍സടിച്ചു. ഇതില്‍ 42 റണ്‍സും വൈഭവിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. ആയുഷ് മാത്രെ പുറത്തായശേഷം സിക്സ് അടിച്ച് 27 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറിക്കുശേഷവും തകര്‍ത്തടിച്ച വൈഭവ് തുടര്‍ച്ചയായി സിക്സുകള്‍ പറത്തി 90കളില്‍ എത്തി. എന്നാല്‍ 96 റണ്‍സില്‍ നില്‍ക്കെ പതിനേഴാം ഓവറില്‍ മനു സര്‍വതിന്‍റെ പന്തില്‍ തോമസ് നൈറ്റിന് ക്യാച്ച് നല്‍കി വൈഭവ് മടങ്ങി. സ്കോട്‌ലന്‍ഡിനെതിരായ സന്നാഹ മത്സരം കഴിഞ്ഞാല്‍ മറ്റന്നാള്‍ ഇംഗ്ലണ്ട് അണ്ടര്‍ 19നെതിരെയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി പോരില്‍ ടീമില്‍ നിര്‍ണായക മാറ്റം?, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
'ധോണിക്ക് റെയ്നയെയും ജഡേജയെയും ഇഷ്ടമുള്ളതുപോലെയാണ് എനിക്ക് സഞ്ജു'; വിമർശകർക്ക് മറുപടിയുമായി അശ്വിൻ