അരങ്ങേറ്റത്തിൽ തിളങ്ങാനായില്ല, വൈഭവ് സൂര്യവംശി 14 റൺസിന് പുറത്ത്

Published : Jul 04, 2026, 07:37 PM IST
Vaibhav Suryavanshi

Synopsis

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശി ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു.

മാഞ്ചസ്റ്റർ: അരങ്ങേറ്റത്തിൽ തിളങ്ങാൻ കഴിയാതെ വൈഭവ് സൂര്യവംശി. പത്ത് ബോളുകളിൽ പതിനാല് റൺസാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരത്തിലെ സ്‌കോർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സൂര്യവംശി ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡാവ്സൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടങ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, ഹർഷിത് റാണ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം, സഞ്ജു സാംസണ്‍ പുറത്ത്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്
'അവൻ കാത്തിരിക്കട്ടെ, സഞ്ജുവിനെ തൊടാൻ കഴിയില്ല'; വൈഭവിന്‍റെ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി കോച്ച്