ഇനി ബോറടി വേണ്ട, സായാഹ്ന വിനോദങ്ങളിൽ ഏര്‍പ്പെടാം; വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

Published : Apr 08, 2025, 03:20 PM IST
ഇനി ബോറടി വേണ്ട, സായാഹ്ന വിനോദങ്ങളിൽ ഏര്‍പ്പെടാം; വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

Synopsis

4.85 കോടി രൂപ മുടക്കിയാണ് അയ്മനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് യാഥാര്‍ത്ഥ്യമാക്കിയത്. 

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ - തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു. 

4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തീകരിച്ചത്. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്. കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിം​ഗ് റെസ്റ്റോറന്റ്, ഫ്ളോട്ടിം​ഗ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കേരളീയ ഭക്ഷണം, ചൈനീസ്, നോർത്ത് ഇന്ത്യൻ ഫുഡ് തുടങ്ങി നിരവധി രുചി ഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. പ്രവേശന ഫീസ് 50 രൂപയാണ്. അധികം വിനോദങ്ങൾക്ക് പ്രത്യേകം ഫീസുണ്ട്.

READ MORE: പാമ്പൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയിൽ മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങൾ ഇതാ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്