ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, ഒരു മാറ്റവുമായി നൈറ്റ് റൈഡേഴ്സ്

Published : Apr 08, 2025, 03:13 PM IST
ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, ഒരു മാറ്റവുമായി നൈറ്റ് റൈഡേഴ്സ്

Synopsis

പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന് തോല്‍പിച്ചതിന്‍റെ ആവേശത്തിലാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നതെങ്കില്‍ അവസാന മത്സരത്തില്‍ മുംബൈയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലക്നൗ.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒര മാറ്റവമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൊയീന്‍ അലിക്ക് പകരം പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ലക്നൗ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ഇരു ടീമും.പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന് തോല്‍പിച്ചതിന്‍റെ ആവേശത്തിലാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നതെങ്കില്‍ അവസാന മത്സരത്തില്‍ മുംബൈയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലക്നൗ.

ഓറഞ്ച് ക്യാപ് കൈവിടാതെ പുരാന്‍,രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി; റണ്‍വേട്ടയിലെ ആദ്യ പത്തില്‍ അടിമുടി മാറ്റം

നിക്കോളാസ് പുരാന്‍റെ തകര്‍പ്പനടിയാണ് ലക്നൗവിന്‍റെ പ്രതീക്ഷ. പക്ഷേ,നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയേയും കരുതലോയെ നേരിടേണ്ടി വരും പുരാന്.എന്നും പ്രതീക്ഷിക്കുന്ന പോലെ പന്തിന്‍റെ വെടിക്കെട്ട് എന്‍ട്രി ആരാധകര്‍ക്കൊപ്പം ടീം ഉടമകളും ആഗ്രഹിക്കുന്നുണ്ടാവും.പരസ്പരം ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ലക്നൗ മൂന്നിലും കൊല്‍ക്കത്ത രണ്ടെണ്ണത്തിലും ജയം നേടി.ഇന്ന് ജയിച്ചാല്‍ ഇരു ടീമിനും ടോപ് ഫോറിലെത്താന്‍ അവസരമുണ്ട്.

ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേയിംഗ് ഇലവന്‍: മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ,ഷാർദുൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ്‌വേഷ് റാത്തി, രവി ബിഷ്‌ണോയ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവന്‍: ക്വിൻ്റൺ ഡി കോക്ക്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), അംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ഹർഷിത് റാണ, വരുൺ ചക്രവർത്തി, വൈഭവ് അറോറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍