അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിച്ചു

Published : Sep 13, 2026, 09:50 PM IST
team india vande mataram

Synopsis

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ദേശീയ ഗാനമായ 'ജന ഗണ മന'യ്ക്ക് മുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ 'ജന ഗണ മന'യ്ക്ക് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന സർക്കാർ മാർഗ്ഗനിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനമായ 'ജന ഗണ മന'യ്ക്ക് മുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടില്‍ കളിക്കുന്ന ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതം ആലപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ടോസിന് ശേഷം 'വന്ദേമാതരം'-ത്തിന്റെ മുഴുവന്‍ വരികളായ ആലപിച്ചപ്പോള്‍ ഡല്‍ഹിയിലെ പ്രസ് ബോക്‌സിലുണ്ടായിരുന്ന പലരും അമ്പരന്നു.

ഇതേതുടര്‍ന്ന് മത്സരത്തിന് മുമ്പുള്ള ചടങ്ങുകള്‍ സാധാരണയേക്കാള്‍ നീണ്ടുപോയി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന ടി20 ലോകകപ്പിലും ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന പരമ്പരയിലും ദേശീയ ഗീതം ആലപിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ജനുവരി 28-ന് ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഔദ്യോഗിക ചടങ്ങുകളില്‍ 'വന്ദേമാതരം' മുഴുവനായി ആലപിക്കണമെന്നും, ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് അവതരിപ്പിക്കുമ്പോള്‍ 'ജന ഗണ മന'യ്ക്ക് മുമ്പ് 'വന്ദേമാതരം' പാടണമെന്നുമാണ് ഇതില്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലും, ജൂണിലെ വിവാടങ്ങളെത്തുടര്‍ന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ സര്‍ക്കാര്‍ ഈ ക്രമം വീണ്ടും വ്യക്തമാക്കിയിരുന്നു. അതേസമയം, ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ചടങ്ങുകളിലും ആദ്യമായി 'വന്ദേമാതരം' ആലപിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരത്തിന്റെ' 150-ാം വാര്‍ഷികം കഴിഞ്ഞ നവംബറിലാണ് പിന്നിട്ടത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗാനം 1875 നവംബര്‍ 7-നാണ് 'ബംഗദര്‍ശന്‍' എന്ന സാഹിത്യ മാസികയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്.

ഡല്‍ഹിയിലെ ചരിത്രപരമായ ടി20 പരമ്പര

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൗഹൃദ ടി20 പരമ്പരയുടെ ആദ്യ മത്സരം കാണികള്‍ ആവേശത്തോടെ ഏറ്റെടുത്തു. ടോസിന് തൊട്ടുമുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഫ്ഗാന്‍ ടീമിന് ഒരു ജേഴ്‌സി സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി പ്രത്യേക കോയിണ് ടോസിനായി ഉപയോഗിച്ചത്. അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് ടോസിനായി കോയിന്‍ ഫ്‌ലിപ്പ് ചെയ്തത്. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ഒരു ദ്വിരാഷ്ട്ര പരമ്പരയിലേക്ക് ആതിഥേയത്വം വഹിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒമര്‍സായിക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍
ത്രിദിന മത്സരം സമനിലയില്‍ പിരിഞ്ഞു; ആദ്യ ഇന്നിംഗ്‌സില്‍ കശ്മീരിനോട് ലീഡ് വഴങ്ങി കേരളം