
തിരുവനന്തപുരം: ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി കെ നായിഡു ട്രോഫി മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുണ്‍ നായനാരാണ് ടീമിന്റെ ക്യാപ്റ്റന്‍. അണ്ടര്‍ 19 വിഭാഗത്തില്‍ തിളങ്ങിയ മാനവ് കൃഷ്ണ, ഹൃഷികേശ് എന്‍ തുടങ്ങിയ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ടൂര്‍ണമെന്റില്‍ ഇനി നാല് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ജമ്മു കശ്മീര്‍, മേഘാലയ, ഗോവ, ഝാര്‍ഖണ്ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ മേഘാലയ ഒഴികെ മറ്റ് മൂന്ന് ടീമുകളുമായുള്ള മത്സരങ്ങളുടെയും വേദി കേരളം തന്നെയാണ്. ഇതിനകം പൂര്‍ത്തിയായ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ പഞ്ചാബിനെതിരെ കേരളം തോല്‍വി വഴങ്ങിയിരുന്നു.
കേരള ടീം - വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), കൃഷ്ണനാരായണ്‍ എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോണ്‍ റോജര്‍, മാനവ് കൃഷ്ണ, പവന്‍ ശ്രീധര്‍, ഹൃഷികേശ് എന്‍., അഭിറാം എസ്., പവന്‍ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായര്‍, ജിഷ്ണു എ., രോഹന്‍ നായര്‍, അനുരാജ്. എസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!