'വ്യക്തിഗത നേട്ടങ്ങള്‍ കാര്യമാക്കേണ്ടതില്ല'; ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രസാദിന്റെ ഉപദേശം

By Web TeamFirst Published Jun 4, 2021, 5:20 PM IST
Highlights

ജസ്പ്രീത് ബുമ്ര- ഇശാന്ത് ശര്‍മ- മുഹമ്മദ് ഷമി ഏത് ടീമിനും ഭീഷണിയാണ്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവരും സ്‌ക്വാഡിലുമണ്ട്. 

ബംഗളൂരു: ഒരുകാലത്ത് അത്രയൊന്നും ശക്തമല്ലായിരുന്നു ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇപ്പോള്‍ ഏതൊരു ക്രിക്കറ്റ് ടീം മോഹിക്കുന്ന പേസര്‍മാരാണ് ടീം ഇന്ത്യക്ക്. ജസ്പ്രീത് ബുമ്ര- ഇശാന്ത് ശര്‍മ- മുഹമ്മദ് ഷമി ഏത് ടീമിനും ഭീഷണിയാണ്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവരും സ്‌ക്വാഡിലുമണ്ട്. 

ഇശാന്ത്, ഷമി, ബുമ്ര ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകല്‍ മാത്രം കളിച്ചിട്ടുള്ള ബുമ്ര 14 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇശാന്ത് 12 ടെസ്റ്റുകളില്‍ 43 വിക്കറ്റും സ്വന്തമാക്കി. എട്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഷമി 21 വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ വ്യക്തിഗത നേട്ടങ്ങള്‍ കാര്യമായിട്ടെടുക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് പറയുന്നത്.

അദ്ദേഹത്തിന് ഇത് പറയാന്‍ കാരണങ്ങളുമുണ്ട്. വിശദീകരണം ഇങ്ങനെ... ''ബൗളിംഗ് യൂണിറ്റിലും കൂട്ടുകെട്ടുകളുണ്ട്. ഉദാഹരണത്തില്‍ ജവഗല്‍ ശ്രീനാഥിന്റെ കാര്യമെടുക്കുക. ശ്രീനാഥിന്റെ പന്തുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അറ്റാക്ക് ചെയ്യാതെ ശ്രദ്ധയോടെയാണ് ഓരോ താരങ്ങളും കളിച്ചിരുന്നു. ഇതോടെ ബാറ്റ്‌സ്മാന് സമ്മര്‍ദ്ദമാവും. 

അവര്‍ എനിക്കെതിരെ അറ്റാക്ക് ചെയ്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റുകളും നഷ്ടമാവും. ബൗളര്‍മാര്‍ തമ്മില്‍ ധാരണയുണ്ടായിരിക്കണം. അതില്‍ വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പ്രാധാന്യമില്ല.'' പ്രസാദ് വ്യക്തമാക്കി. 

ഇന്നലെയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് ടീം യാത്രയായത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യ കളിക്കും.

click me!