സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശികാരിയായ ബാറ്റര്‍; ഇന്ത്യന്‍ താരത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍

By Gopala krishnanFirst Published Oct 1, 2022, 5:10 PM IST
Highlights

കാര്യവട്ടത്ത് ആദ്യ മത്സരത്തിലെ തോല്‍വിയില്‍ ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. കാര്യവട്ടത്തേത് മികച്ച ടി20 വിക്കറ്റായിരുന്നല്ല. മാത്രമല്ല, ഇന്ത്യ ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു. എന്നാലും ബാറ്റര്‍മാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ബാറ്റര്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍ണല്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ 33 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യകുമാറിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഇതിനുശേഷമായിരുന്നു പാര്‍ണലിന്‍റെ പ്രതികരണം.

വ്യക്തിപരമായി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ കളി വിലയിരുത്തിയാല്‍ സൂര്യകുമാര്‍ യാദവാണ് ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍. 360 ഡിഗ്രിയില്‍ സ്കോര്‍ ചെയ്യുന്ന അയാളെ പ്രതിരോധിക്കുക എന്നത് ബൗളര്‍മാര്‍ക്ക് എളുപ്പമല്ല. ഓരോ പന്തിനും അനുസരിച്ച് കളിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മികച്ച ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം ചിലപ്പോഴൊക്കെ ഭാഗ്യവും അദ്ദേഹത്തിന്‍റെ കൂടെയുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ കാണാനാഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം.

തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക, പരമ്പര നേടാന്‍ ഇന്ത്യ; പക്ഷേ കാലാവസ്ഥ? രണ്ടാം ടി20 കാണാനുള്ള വഴികള്‍

കാര്യവട്ടത്ത് ആദ്യ മത്സരത്തിലെ തോല്‍വിയില്‍ ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. കാര്യവട്ടത്തേത് മികച്ച ടി20 വിക്കറ്റായിരുന്നല്ല. മാത്രമല്ല, ഇന്ത്യ ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു. എന്നാലും ബാറ്റര്‍മാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

കാര്യവട്ടത്ത് 9 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കണം. തുടക്കത്തില്‍ സ്വിംഗ് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കളിക്കാന്‍ ഞങ്ങളുടെ ബാറ്റര്‍മാര്‍ക്കായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും പാര്‍ണല്‍ പറഞ്ഞു.

ഇന്ത്യക്ക് തലവേദന മുന്‍നിര; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര ലക്ഷ്യമിട്ട് നാളെയിറങ്ങും- സാധ്യതാ ഇലവന്‍

ടി20 പരമ്പരയിലെ ആധ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെ എടുക്കാനായുള്ളു. സൂര്യകുമാറിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

click me!