സി കെ നായിഡു ട്രോഫി: മധ്യനിര നിരാശപ്പെടുത്തി, വിദര്‍ഭയോട് ലീഡ് വഴങ്ങി കേരളം

Published : Oct 29, 2026, 05:34 PM IST
Kerala Cricket Association

Synopsis

സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരെ കേരളത്തിന് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങേണ്ടി വന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയുടെ തകർച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥർ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരളത്തെ 265 റൺസിൽ ഒതുക്കിയത്.

നാഗ്പൂര്‍: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 146 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 265 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥര്‍ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. വിദര്‍ഭ ആദ്യ ഇന്നിങ്‌സില്‍ 411 റണ്‍സാണ് നേടിയത്.

മികച്ചൊരു തുടക്കത്തിന് ശേഷം മധ്യനിരയും വാലറ്റവും അവസരത്തിനൊത്ത് ഉയരാതെ പോയതാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. സ്‌കോര്‍ 144ല്‍ നില്‍ക്കെ 52 റണ്‍സെടുത്ത എ.കെ. ആകര്‍ഷിന്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ 72 റണ്‍സെടുത്ത എസ്.എസ്. അക്ഷയും മടങ്ങി. ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 54 റണ്‍സ് പിറന്നു.

എന്നാല്‍ മന്ഥര്‍ ഗോദ്മരെയുടെ പന്തില്‍ 19 റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമായി. അഹ്മദ് ഇമ്രാന്‍ 40 റണ്‍സുമായി മടങ്ങി. തുടര്‍ന്ന് വിക്കറ്റുകള്‍ മുറയ്ക്ക് വീണതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 265ല്‍ അവസാനിച്ചു. 46 റണ്‍സെടുക്കുന്നതിനിടയിലാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വീണത്. ഇതില്‍ അഞ്ചും വീഴ്ത്തിയത് മന്ഥര്‍ ഗോദ്മരെയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ ട്രാക്കിംഗ് ഡിവൈസുമായി ശുഭ്മാന്‍ ഗില്‍; ശ്രദ്ധ നേടി 'ടെംമ്പിള്‍'
പരമ്പര നേടി, ഇനി പരീക്ഷണം, നാലാം ടി20യില്‍ ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ ഉറപ്പ്; സാധ്യതാ പ്ലേയിംഗ് ഇലവൻ