പരമ്പര നേടി, ഇനി പരീക്ഷണം, നാലാം ടി20യില്‍ ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ ഉറപ്പ്; സാധ്യതാ പ്ലേയിംഗ് ഇലവൻ

Published : Oct 29, 2026, 02:50 PM IST
Team India

Synopsis

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തിൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നു. ഇതുവരെ അവസരം ലഭിക്കാത്ത കുൽദീപ് യാദവ്, വരുൺ ചക്രവർത്തി തുടങ്ങിയവർക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് 3-0ത്തിന് പരമ്പര സ്വന്തമാക്കിയതോടെ നാലാം പോരാട്ടത്തിൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങി ഇന്ത്യ. നാളെ ഓക്ക്‌ലൻഡിൽ നടക്കാനിരിക്കുന്ന നാലാം മത്സരത്തിൽ പ്ലേയിംഗ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങൾക്ക് അവസരം നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആദ്യ മൂന്ന് കളികളില്‍ 17 അംഗട ടീമിലെ 13 താരങ്ങൾക്ക് അവസരം നല്‍കിയ പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി ടീമിലെത്തിയ കുമാർ കുശാഗ്ര, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർക്കാണ് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിശ്രമത്തിലായിരുന്ന ഇഷാൻ കിഷന്‍റെ കായികക്ഷമതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇഷാന്‍റെ അസാന്നിധ്യത്തിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച 15-കാരൻ വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനില്‍ തുടരുമോ എന്നാണ് ആകാംക്ഷ. മൂന്നാം മത്സരത്തിൽ 19 പന്തിൽ 45 റൺസടിച്ച് വൈഭവ് മികവ് കാട്ടിയിരുന്നു. എന്നാൽ പൂർണ്ണ കായികക്ഷമത കൈവരിച്ചാൽ ഇഷാൻ കിഷൻ ടീമിലേക്ക് തിരിച്ചെത്തും. ക്യാപ്റ്റൻ ശ്രേയസ് അയ്യരും മാനേജ്‌മെന്‍റും അഭിഷേക് ശർമ്മ - സഞ്ജു സാംസൺ ഓപ്പണിംഗ് ജോഡിയെ പിന്തുണയ്ക്കുന്നതിനാൽ, ഇഷാൻ മടങ്ങിയെത്തിയാൽ വൈഭവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കാം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ബൗളിംഗ് നിരയിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം മാറിനിന്ന സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കാം. സെപ്റ്റംബറിന് ശേഷം മത്സരപരിചയമില്ലാത്ത വരുൺ ചക്രവർത്തിയും അവസരം പ്രതീക്ഷിക്കുന്നുണ്ട്. കുല്‍ദീപ് പ്ലേയിംഗ് ഇലവനില്‍ എത്തിയാൽ അക്ഷർ പട്ടേലിന് വിശ്രമം നൽകിയേകും. മറുവശത്ത് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ ഭുവനേശ്വർ കുമാറിന്‍റെ പ്രകടനം നിരാശാജനകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 139 റൺസാണ് താരം വഴങ്ങിയത്. പ്രിൻസ് യാദവും മയങ്ക് യാദവും അവസരങ്ങൾ മാറിമാറി പ്രയോജനപ്പെടുത്തുമ്പോൾ, ഭുവനേശ്വറിന് മേൽ ടീമിലെ സ്ഥാനം നിലനിർത്താൻ വലിയ സമ്മർദ്ദമുണ്ട്.

നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി/ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമ്മൻ ധിർ, അക്ഷർ പട്ടേൽ/കുൽദീപ് യാദവ്/വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ/മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിസ്വാർത്ഥതയുടെ പര്യായം; തീരുമാനങ്ങള്‍ക്കൊണ്ട് ടീമിനായി കളിക്കുന്ന സഞ്ജു സാംസണ്‍