
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ വൈറലായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സംഭാഷണം. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ റണ്ണിനായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ കോലി അംപയറോട് പരാതി പറയുന്ന വീഡിയോയാണ് പലരും പങ്കുവച്ചിരിക്കുന്നത്. ബാറ്റ്‌സ്മാന്മാര്‍ പിച്ചിന് നടുവിലൂടെയാണ് ഓടുന്നതെന്ന് കോലി പറയുന്നുണ്ട്.
അംപയറായിരുന്ന നിതിന്‍ മേനോനോട് കോലി പറയുന്നതിങ്ങനെ... ''ഒയേ മേനോന്‍.. പിച്ചിന് നടുവിലൂടെ ഓടി അനായാസം റണ്‍സ് എടുക്കുന്നത് കണ്ടില്ലേ? ഇതെന്താണ്.'' ഇത്രയുമാണ് കോലി ചോദിച്ചത്. സംഭാഷണം സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു. വീഡിയോ കാണാം..
ചെന്നൈ ടെസ്റ്റില്‍ നടന്ന ടെസ്റ്റില്‍ 227 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192ന് ഓള്‍ഔട്ടായി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ സന്ദര്‍ശകര്‍ 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് അടുത്ത ശനിയാഴ്ച്ച ഇതേ വേദിയില്‍ ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!