Latest Videos

അവർ ചാറ്റ് ചെയ്യട്ടേ, എനിക്കിത് പ്രാർഥനയുടെ സമയം; ഖുർആനിൽ മുഴുകി മുഹമ്മദ് റിസ്വാൻ-ഹൃദയം കീഴടക്കി വീഡിയോ

By Gopala krishnanFirst Published Aug 24, 2022, 5:38 PM IST
Highlights

ബസില്‍ കയറിയശേഷം ഭൂരിഭാഗം താരങ്ങളും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചാറ്റിലും വീഡിയോയിലും വാപൃതരായപ്പോള്‍ മറ്റ് ചിലര്‍ പരസ്പരം തമാശ പങ്കുവെച്ച് കളിച്ചു ചിരിച്ച് യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും ബാധിക്കാതെ വിശുദ്ധ ഖുര്‍ആന്‍ വായിച്ചിരിക്കുന്ന മുഹമ്മദ് റിസ്‌വാനെയാണ് വീഡിയോയില്‍ കാണുന്നത്.

ആംസ്റ്റര്‍ഡാം: ലോക ക്രിക്കറ്റില്‍ ഹേറ്റേഴ്സ് ഇല്ലാത്ത അപൂര്‍വം താരങ്ങളില്‍ ഒരാളാണ് പാക് താരം മുഹമ്മദ് റിസ്‌വാന്‍. എല്ലായ്പ്പോഴും ചിരിയോടെ കാണുന്ന റിസ്‌വാന്‍ എതിരാളികളുടെ പോലും ഇഷ്ടം പിടിച്ചുപറ്റുന്ന കളിക്കാരന്‍ കൂടിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്കുശേഷവും ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലി  റിസ്‌വാനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം ആരാധകരുടെ ഓര്‍മകളുടെ ആല്‍ബത്തില്‍ ഇപ്പോഴുമുണ്ട്.

കഴിഞ്ഞ ദിവസം മറ്റൊരു ചിത്രത്തിലൂടെ റിസ്‌വാന്‍ വീണ്ടും തന്നോടുള്ള ആരാധകരുടെ ഇഷ്ടം കൂട്ടിയിരിക്കുകയാണ്. നെതര്‍ലന്‍ഡ്സ് പര്യടനം കഴിഞ്ഞ് ഏഷ്യാ കപ്പിനായി ദുബായിലേക്ക് വരാനായി ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്ക് വരികയായിരുന്നു പാക്കിസ്ഥാന്‍ ടീം. ഹോട്ടലിന് പുറത്ത് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും ഓട്ടോഗ്രാഫ് നല്‍കിയുമാണ് താരങ്ങളെല്ലാം ബസില്‍ കയറിയത്.

🛫 Amsterdam to Dubai 🛬

The travel diary of the Pakistan team 🧳 | pic.twitter.com/GfrFKYhdbM

— Pakistan Cricket (@TheRealPCB)

ഷഹീന്‍ അഫ്രീദിയുടെ അസാന്നിധ്യം പാകിസ്ഥാന് കനത്ത തിരിച്ചടി; കാരണം വ്യക്തമാക്കി വസീം അക്രം

ബസില്‍ കയറിയശേഷം ഭൂരിഭാഗം താരങ്ങളും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചാറ്റിലും വീഡിയോയിലും വാപൃതരായപ്പോള്‍ മറ്റ് ചിലര്‍ പരസ്പരം തമാശ പങ്കുവെച്ച് കളിച്ചു ചിരിച്ച് യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും ബാധിക്കാതെ വിശുദ്ധ ഖുര്‍ആന്‍ വായിച്ചിരിക്കുന്ന മുഹമ്മദ് റിസ്‌വാനെയാണ് വീഡിയോയില്‍ കാണുന്നത്. റിസ്‌വാന്‍ ടീം ബസിലിരുന്ന് ഖുര്‍ആന്‍ വായിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

സിക്‌സര്‍ പറത്തിയാലും പ്രശ്‌നമില്ല, ഇന്ത്യന്‍ യുവതാരത്തിനെതിരെ പന്തെറിയണം; ബ്രെറ്റ് ലീക്ക് ഒന്നൊന്നര ആഗ്രഹം

നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പിനെത്തുന്നത്. മൂന്ന് മത്സര പരമ്പര 3-0നാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് ഇന്ത്യക്കെതിരെ ആണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് മുഹമ്മദ് റിസ്‌വാന്‍റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ പാക്കിസ്ഥാന്‍ പത്ത് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

click me!