രോഹിത് ചാംപ്യന്‍സ് ട്രോഫി മറന്നുവെച്ചോ? പ്രചരിക്കുന്നതല്ല യഥാര്‍ത്ഥ്യം, സത്യകഥ ഇങ്ങനെ; വീഡിയോ

Published : Mar 11, 2025, 04:26 PM IST
രോഹിത് ചാംപ്യന്‍സ് ട്രോഫി മറന്നുവെച്ചോ? പ്രചരിക്കുന്നതല്ല യഥാര്‍ത്ഥ്യം, സത്യകഥ ഇങ്ങനെ; വീഡിയോ

Synopsis

സംസാരത്തിനിടെ രോഹിത് ട്രോഫിയുടെ കാര്യം മറന്നുപോയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം.

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മറവിക്കഥകള്‍ ക്രിക്കറ്റ് ലോകത്ത് പലപ്പോഴായി സുപരിചിതമാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണായിരിക്കാം മറന്നുവെക്കുന്നത്. മറ്റു ചിലപ്പോള്‍, അത് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടായിരിക്കും. ഈ ചാംപ്യന്‍സ് ട്രോഫിക്കിടെ തന്ന അത്തരത്തില്‍ ഒരു സംഭവം ഉണ്ടാവുകയും ചെയ്തു. രോഹിത് ബസില്‍ കയറുന്നതും, പെട്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞ് തന്റെ ഫോണ്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതും ഒരു വീഡിയോയില്‍ കാണാമായിരുന്നു.

രോഹിത്തിന്റെ മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫൈനലിന് ശേഷമുള്ള പത്രസമ്മേളനം കഴിഞ്ഞയുടന്‍ അദ്ദേഹം ട്രോഫി എടുക്കാതെ പോകുന്നത് കാണാം. സംസാരത്തിനിടെ രോഹിത് ട്രോഫിയുടെ കാര്യം മറന്നുപോയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം. ചെറിയ വീഡിയോ ദൃശ്യങ്ങളില്‍ ട്രോഫി കൈവശം വച്ചുകൊണ്ട് ഒരു ടീം ഇന്ത്യ ഉദ്യോഗസ്ഥന്‍ രോഹിതിനെ വിളിക്കുന്നത് കാണാം.

ഐസിസി രോഹിത്തിനെ തഴഞ്ഞപ്പോള്‍ ഓസീസ് ഇതിഹാസം ടീമിലുള്‍പ്പെടുത്തി! നയിക്കുന്നതും ഹിറ്റ്മാന്‍ തന്നെ

എന്നാല്‍ ഐസിസി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പൂര്‍ണ പത്രസമ്മേളന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യത്യസ്തമായ മറ്റൊരു ചിത്രം ലഭിക്കും. മാധ്യമ പ്രവര്‍ത്തര്‍ക്ക് മുന്നില്‍ ട്രോഫി പ്രദര്‍ശിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ടീം ഇന്ത്യക്കൊപ്പമുള്ള ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് രോഹിത് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും. അദ്ദേഹം ട്രോഫി മറന്നതാണെന്ന് വീഡിയോ കണ്ടാല്‍ തോന്നില്ല. വീഡിയോ..

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. 2027ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരമവാധികാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് പറഞ്ഞു. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും രോഹിത് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അങ്ങനെ അതും സംഭവിച്ചു! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ 232 വർഷത്തെ ചരിത്രം തിരുത്തി പാകിസ്ഥാനിലെ ടീം, പ്രതിരോധിച്ചത് 40 റൺസ് !
സിദ്ധരാമയ്യ യെസ് മൂളി, ആര്‍സിബി ആരാധകര്‍ക്ക് ആഘോഷിക്കാനിനിയെന്ത് വേണം, ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെ!