റോയല്‍സിന്റെ ബാറ്റിങ് നിരയെ തകര്‍ത്ത് വിഗ്‌നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

Published : Sep 03, 2026, 08:53 PM IST
Vignesh Puthur

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിഗ്നേഷ് പുത്തൂർ ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ താരം, സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിന് ഉടമയാവുകയും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് വിഗ്‌നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിംഗ് മികവാണ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റര്‍മാരെ വട്ടംകറക്കിയ വിഗ്‌നേഷ് 13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍സിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 51 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്താണ് വിഗ്‌നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറില്‍ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റര്‍മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോംഗ് ഓണില്‍ അശ്വിന്‍ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഗ്‌നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടര്‍ന്ന് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയില്‍ ഗോവിന്ദ് ദേവ് പൈയെ വരുണ്‍ നയനാര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറില്‍ അക്ഷയ് മനോഹറിനെയും നാലാം ഓവറില്‍ സിജോമോന്‍ ജോസഫിനെയും നിഖില്‍ എമ്മിനെയും പുറത്താക്കി വിഗ്‌നേഷ് റോയല്‍സിന്റെ ബാറ്റിങ് നിരയെ തകര്‍ത്തു.

കൃത്യമായ ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഗ്‌നേഷിന്റെ ബൗളിങ്ങിനെ കൂടുതല്‍ അപകടകാരിയാക്കിയത്. 13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഗ്‌നേഷ് പുത്തൂര്‍ കെ.സി.എല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിഷ്ണു വിനോദിന് സെഞ്ച്വറി; കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ അഞ്ചാമന്‍
ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സെമിയില്‍